/indian-express-malayalam/media/media_files/2025/07/23/santhosh-varkey-revealse-wedding-appearances-charges-2025-07-23-17-17-00.jpg)
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയവരാണ് സന്തോഷ് വർക്കി എന്ന ആറാട്ട് അണ്ണനും അലൻ ജോസ് പേരേരയും. ഇരുവരും ഇന്ന് പല പരിപാടികളിലും ഗസ്റ്റായും പങ്കെടുക്കാറുണ്ട്.
കല്യാണവീടുകളിലും മറ്റും അതിഥിയായി എത്തുന്ന സന്തോഷ് വർക്കിയുടെയും അലൻ ജോസ് പേരേരയുടെയും വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. കല്യാണവീടുകളിൽ ഇങ്ങനെ അതിഥിയായി ചെല്ലാൻ ഇരുവരും പ്രതിഫലം ഈടാക്കുന്നുണ്ട്. അതെത്രയാണെന്ന് വെളിപ്പെടുത്തുകയാണ് സന്തോഷ് വർക്കി.
Also Read: ഞങ്ങളുടെ ജീവിതം തകർത്തത് ആ ബിഗ് ബോസ് താരം: വെളിപ്പെടുത്തലുമായി സംവിധായകന്റെ ഭാര്യ
"ഒരു കല്യാണത്തിന് പേമെന്റ് വാങ്ങുന്നത് 10000- 12000 ഒക്കെയാണ്. ഇന്നത്തെ കല്യാണത്തിന് 15000 രൂപയാണ് വാങ്ങിയത്. പെരേരയെ വിളിക്കുന്നതിനു മുൻപേ എനിക്കു അവസരങ്ങൾ വരുന്നുണ്ടായിരുന്നു. മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ഭാഗങ്ങളിൽ നിന്നൊക്കെയാണ് കൂടുതലും അവസരങ്ങൾ വരുന്നത്. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഞാൻ പോവാതെയിരിക്കുകയായിരുന്നു," സന്തോഷ് വർക്കി പറയുന്നു.
Also Read: എത്ര കണ്ടാലും അച്ഛനമ്മമാർക്ക് മതിവരില്ല മക്കളുടെ ചിരി: സാജൻ സൂര്യ
Also Read: പിറന്നാൾ സർപ്രൈസ് എന്നു കരുതി, പൂജയെ അമ്പരപ്പിച്ചുകൊണ്ട് വിവാഹാഭ്യർത്ഥന: വീഡിയോ
"കല്യാണ ഫംഗ്ഷനുകൾക്ക് പോവുന്ന പരിപാടി തുടങ്ങിയത് പെരേരയാണ്. അടുത്തമാസത്തേക്ക് ഇതിനകം തന്നെ പത്തു പ്രോഗ്രാമുകൾ പെരേരയ്ക്ക് ബുക്കായിട്ടുണ്ട്. 10000 രൂപയാണ് അതിന് പ്രതിഫലമായി ഈടാക്കുന്നത്. ഇപ്പോൾ തന്നെ ഒരു ലക്ഷത്തിന്റെ ബുക്കിംഗ് ആയി എന്നാണ് ഞാൻ അറിഞ്ഞത്," മുൻപൊരു അഭിമുഖത്തിൽ സന്തോഷ് വർക്കി വെളിപ്പെടുത്തിയിരുന്നു.
Also Read: ഈ നശിച്ച സ്നേഹം കൊണ്ട് നിങ്ങൾ മരിച്ചു പോകരുത്: അശ്വതി ശ്രീകാന്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us