scorecardresearch

ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം

Samyuktha Shan Anirudha Srikkanth Wedding; സംയുക്തയും അനിരുദ്ധയും വിവാഹിതരാവാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു

Samyuktha Shan Anirudha Srikkanth Wedding; സംയുക്തയും അനിരുദ്ധയും വിവാഹിതരാവാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Samyuktha Shanmuganathan Anirudha Srikkanth

Source: Instagram

നടിയും ബിഗ് ബോസ് തമിഴ് താരവുമായ സംയുക്ത ഷൺമുഖനാഥൻ വിവാഹിതയായി. ചെന്നൈ സൂപ്പർ കിങ്സ് മുൻ താരവും കമന്റേറ്ററുമായ അനിരുദ്ധ ശ്രീകാന്ത് ആണ് വരൻ. ഇന്ത്യൻ മുൻ ക്യാപ്റ്റനും സെലക്ഷൻ കമ്മറ്റി തലവനുമായിരുന്ന കെ ശ്രീകാന്തിന്റെ മകൻ ആണ് അനിരുദ്ധ. 

Advertisment

Also Read: 'ഇതേ ഞാൻ ആണ് രണ്ട് കിരീടം നേടി തന്നത്'; പന്ത് ബിസിസിഐയുടെ കോർട്ടിലിട്ട് ഗംഭീർ

വ്യാഴാഴ്ച നടന്ന വിവാഹത്തിൽ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ആണ് പങ്കെടുത്തത്. സംയുക്തയും അനിരുദ്ധയും വിവാഹിതരാവാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു. ഹിന്ദു ആചാരപ്രകാരം ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. 

Advertisment

Also Read: ദയനീയ വീഴ്ച! ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ടേബിളിൽ പാക്കിസ്ഥാനേക്കാൾ പിന്നിൽ

27.11.2025  എന്ന ക്യാപ്ഷനോടെയാണ് സംയുക്തയും അനിരുദ്ധയും വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. മോഡൽ കൂടിയായ സംയുക്ത ബിഗ് ബോസ് തമിഴ് നാലാം സീസണിൽ ആണ് മത്സരാർഥിയായി എത്തിയത്.  2008ൽ അനിരുദ്ധ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു. 2014ൽ സൺറൈസേഴ്സ് സ്ക്വാഡിലും അനിരുദ്ധ ഇടം കണ്ടെത്തിയിരുന്നു.

Also Read: 'ഇതേ ഞാൻ ആണ് രണ്ട് കിരീടം നേടി തന്നത്'; പന്ത് ബിസിസിഐയുടെ കോർട്ടിലിട്ട് ഗംഭീർ

ഇരുവരുടേയും രണ്ടാമത്തെ വിവാഹം ആണ് ഇത്.  സംവിധായകനും നിർമാതാവുമായ കാർത്തിക് ശങ്കറിനെയാണ് സംയുക്ത ആദ്യം വിവാഹം ചെയ്തത്. മോഡൽ ആരതി വെങ്കിടേഷ് ആണ് അനിരുദ്ധിന്റെ മുൻ ഭാര്യ. 

Read More: 408 റൺസ് തോൽവി; ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് പ്രോട്ടീസ്; ചരിത്ര ജയം 25 വർഷത്തിന് ശേഷം

Chennai Super Kings Bigg Boss Tamil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: