Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

എന്റെന്നു കുറെ ബ്ലഡ് എടുത്തല്ലോ അതൊക്കെ തിരിച്ചു എപ്പൊ തരും?; മകളുടെ കോവിഡ്‌ അനുഭവം വിവരിച്ച് സാജന്‍ സൂര്യ

‘ഏഴു ദിവസം കഴിഞ്ഞു ഹോസ്പിറ്റൽ വിടുമ്പോ അവൾക്കു ഒരു സംശയമേ ബാക്കി വന്നുള്ളൂ ,’ മകള്‍ മീനാക്ഷിക്ക് കോവിഡ്‌ വന്നു പോയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ വിവരിച്ച് നടന്‍ സാജന്‍ സൂര്യ

COVID-19 in children, children and COVID-19, what parents need to know about COVID-19 in children, FAQs about children and COVID-19, indian express news

മകള്‍ മീനാക്ഷിക്ക് കോവിഡ്‌ വന്നു പോയതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ വിവരിച്ച് നടന്‍ സാജന്‍ സൂര്യ. കുട്ടികൾക്ക് കോവിഡ്‌ വന്നു പോയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുഞ്ഞിനെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ ആക്കുകയും കുറച്ചു നാളുകള്‍ കൊണ്ട് മകള്‍ ഭേദപ്പെടുകയും ചെയ്ത സംഭവമാണ് സാജന്‍ ഫേസ്ബുക്കില്‍ പറയുന്നത്. ഒപ്പം ‘കോവിഡ്‌ സാധാരണക്കരനല്ല’ എന്ന ഓര്‍മ്മിപ്പികലുമുണ്ട്.

‘മാർച്ചിൽ ചെറിയ മോൾക്ക് പനി വന്നപ്പോൾ സാദാ പനിയുടെ സ്വഭാവമായിരുന്നു. ഒരാശുത്രിയിൽ പോയി പനിക്ക് മരുന്നും ക്ഷീണത്തിന് ട്രിപ്പുമെടുത്ത് വീട്ടിൽ വന്ന് കോവിഡ്‌ ഇല്ലന്ന് ആശ്വസിച്ച് ഉറങ്ങി. ഇടവിട്ടുള്ള പനി, 102 ഡിഗ്രിക്ക് മുകളിൽ അടുത്ത ദിവസം. തിരുവനന്തപുരത്തെ ജി ജി ഹോസ്പിറ്റലിൽ രാത്രി പി ആര്‍ ഓ സുധ മാഡത്തെ വിളിച്ച് മോളെ കൊണ്ടു പോയപ്പോ പീഡിയാട്രീഷ്യന്‍ ഡോ. രേഖാ ഹരി എമർജൻസിയിൽ വന്ന് കാണും എന്നറിയിച്ചു. എനിക്കും ഭാര്യക്കും മോൾക്കും കോവിഡില്ലാന്ന് ടെസ്റ്റ്‌ റിസള്‍ട്ട്‌ വന്നു. ആശ്വാസം.

പക്ഷേ രക്ത പരിശോധനയിലെ ചില കുഴപ്പങ്ങൾ ചൂണ്ടി കാണിച്ചു മോളെ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. അതിനിടക്ക് ആദ്യത്തെ ഹോസ്പിറ്റലിലെ യൂറിന്‍ കള്‍ച്ചര്‍ റിപ്പോര്‍ട്ട്‌ വന്നു. അതിൽ കുഴപ്പം ഉണ്ട്. അതനുസരിച്ചു ഹൈ ആന്റിബയോട്ടിക്സ് നൽകി. അടുത്ത ദിവസം ആയിട്ടും പനി മാറുന്നില്ല. പനി വരുമ്പോൾ മൂന്നു പുതപ്പും മൂടി ഞങ്ങൾ രണ്ടു പേരും ഇരുവശത്തും ഇരുന്ന് കൈയും കാലും റബ്ബ് ചെയ്തിട്ടും, തുണി വെള്ളത്തിൽ മുക്കി ദേഹം മൊത്തം തുടച്ചിട്ടും മീനു കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു.

ഭയത്തിനാണോ കണ്ണീരിനാണോ മുൻതൂക്കം എന്ന് ചോദിച്ചാൽ അറിയില്ല. അതിനിടക്ക് ഡോക്ടർക്ക് സംശയം തോന്നി കോവിഡ്‌ വന്നു പോയോ എന്ന് പരിശോധിച്ചു. ഞങ്ങൾക്ക് കോവിഡ്‌ വന്നില്ല എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. 2020 സെപ്റ്റംബര്‍ മാസം പനി വന്നു പോയി. 2021ൽ ജലദോഷം പോലും ഉണ്ടായില്ല. ആന്റിബോഡി ടെസ്റ്റില്‍ ഭാര്യക്കും മോൾക്കും കോവിഡ്‌ വന്നു പോയി എന്ന് വ്യക്തമായി. എനിക്ക് ഇല്ല താനും.
കോവിഡ്‌ വന്നുപോയാലുള്ള പ്രശ്നങ്ങൾ ഞങ്ങൾക്ക് മനസ്സിലായി തുടങ്ങി. മീനൂവിന്റെ എല്ലാ ആന്തരിക അവയവങ്ങള്‍ക്കും ഇന്ഫ്ലമേഷന്‍ വന്നു, ബ്രെയിനില്‍ ഒഴിച്ച് . കോവിഡ്‌ വന്നു പോയാൽ കുഴപ്പമില്ലല്ലോ എന്ന അന്ധവിശ്വാസം പെട്ടന്നു തന്നെ കണ്ണീരിലേക്കു വഴിമാറി. പീഡിയാട്രിക് ഐ സി യുവിലേക്ക് മാറ്റണം എന്ന് പറഞ്ഞപ്പോ പിടിച്ചു നില്ക്കാൻ എനിക്കും ഭാര്യക്കും ഞങ്ങളുടെ കൈകൾ പോരായിരുന്നു.

ഡോ. രേഖാ ഹരിയുടെ ആശ്വസിപ്പിക്കലും ആത്മവിശ്വാസവും ഞങ്ങൾക്ക് ധൈര്യം തന്നു. പീഡിയാട്രിക് ഐ സി യുവിലെ ഡോ. ബെറ്റ്സി ഓരോ കുഞ്ഞു കാര്യോം പറഞ്ഞു തന്നു ഞങ്ങളേം മീനുനേം ആശ്വസിപ്പിച്ചു. പിന്നെയുള്ള മൂന്നു ദിവസത്തെ ഐ സി യു ജീവിതത്തിൽ മറക്കില്ല. മീനുന്റെ കൈ മൊത്തം കുത്തു കിട്ടിയ കരിവാളിച്ച പാടും അവളുടെ ക്ഷീണവും ഞങ്ങളെ തളർത്തി. ഡോക്ടര്‍മാര്‍,നേഴ്സ്മാര്‍, സ്റ്റാഫ് എല്ലാവരുടെയും പരിചരണം, സ്നേഹം, മാത്രമായിരുന്നു ആശ്വാസം.

മൂന്നു ദിവസത്തെ ട്രീറ്റ്‌മെന്റ് മീനുനെ മിടുക്കിയാക്കി. പക്ഷേ അവളുടെ മാനസിക നില പരിതാപകരമായി. ഇന്‍ജെക്ഷന്‍ എടുക്കാൻ വന്ന എല്ലാ സിസ്റ്റേഴ്സിനോടും നാളെ അവൾ ഡോക്ടർ ആകുമ്പോ എല്ലാരേം കുത്തും എന്ന ഭീഷണി മുഴക്കി. ‘നാളെ എന്നെ ഒന്ന് വിടോ ഡോക്ടറെ… ‘ എന്ന ചോദ്യം നെഞ്ചിൽ മുറിവുണ്ടാക്കി കടന്നു പോയി. രണ്ടു ദിവസം കൂടി കിടക്കേണ്ടതാ പക്ഷേ നാളെ പൊക്കോ എന്ന് ഡോ. രേഖ പറഞ്ഞതും മോൾടെ ആ ചോദ്യം കൊണ്ടാകാം. ഹാപ്പിയായ മീനു സിസ്റ്റേര്‍സിനും ഡോക്ടറിനും വരച്ചു കൊടുത്ത പടമാ ഇത്. അവൾക്കു അപ്പോഴേക്കും എല്ലാരും അമ്മമാരേ പോലെ ആയി.

ഏഴു ദിവസം കഴിഞ്ഞു ഹോസ്പിറ്റൽ വിടുമ്പോ അവൾക്കു ഒരു സംശയമേ ബാക്കി വന്നുള്ളൂ അവൾ ചോദിച്ചു ‘അമ്മ എന്റെന്നു കുറെ ബ്ലഡ് എടുത്തല്ലോ അതൊക്കെ തിരിച്ചു എപ്പൊ തരും, അതു വരെ എനിക്ക്‌ ബ്ലഡ് കുറയില്ലേ?’. ഡോ. രേഖാ ഹരി, ഡോ. ബെറ്റ്സി, പി ആര്‍ ഓ സുധ, ജി ജി ഹോസ്പിറ്റലിലെ എല്ലാ സ്റ്റാഫിനും, നേഴ്സ്മാര്‍ക്കും നന്ദി.

അടുത്ത കോവിഡ്‌ തരംഗം കുട്ടികളെ കൂടുതൽ ബാധിക്കും എന്ന് കേട്ടു. കുട്ടികൾക്ക് വന്നാലും വന്നു പോയാലും എത്ര അപകടം എന്ന് ഞങ്ങൾ അനുഭവിച്ചതാണ്. ഇന്നലെയാണ് അവസാനത്തെ ടെസ്റ്റും മരുന്നും കഴിഞ്ഞത്. ഞങ്ങൾ ഒരുപാടു സൂക്ഷിച്ചതാണ് പക്ഷേ അതും പോരാ അതുക്കും മേലെ കെയര്‍ വേണം എന്ന് ഓർമ്മിപ്പിക്കട്ടെ. ആനുഭവിച്ചത്തിന്‍റെ 10% മാത്രമേ ഇവിടെ കുറിച്ചിട്ടുള്ളു. കോവിഡ്‌ ഒരു സാധാരണക്കാരനല്ല,’ സാജന്‍ കുറിക്കുന്നു.

COVID-19 in children: കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി കുട്ടികൾക്കിടയിൽ കോവിഡ്-19 രോഗവ്യാപനം വർധിച്ചിട്ടുണ്ട്. രക്ഷിതാക്കൾക്കിടയിൽ ആശങ്ക വർധിക്കാനും ഇത് കാരണമായി. കുട്ടികൾക്കിടയിലെ കോവിഡ് രോഗബാധ സംബന്ധിച്ച് നിരവധി സംശയങ്ങളും രക്ഷിതാക്കൾക്കിടയിൽ ഉയർന്ന് വരുന്നു.

ഇത്തരത്തിലുള്ള സംശയങ്ങൾക്ക് ബെംഗളൂരുവിലെ ഫോർട്ടിസ് ലാ-ഫെം ഹോസ്പിറ്റലിലെ സീനിയർ ശിശുരോഗവിദഗ്ദ്ധനും നിയോനാറ്റോളജിസ്റ്റുമായ ഡോ. ശ്രീനാഥ് എസ് നൽകിയ മറുപടികൾ വായിക്കാം.

Read Here: COVID-19 in children: കുട്ടികൾക്ക് കോവിഡ് വന്നാൽ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Sajan surya shares daughter meenkashis post covid complications

Next Story
‘പാടാത്ത പൈങ്കിളി’യിലെ കൺമണി ആളാകെ മാറി; ഈ മാറ്റം പ്രതീക്ഷിച്ചില്ലെന്ന് ആരാധകർmaneesha, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com