അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച് സായ്‌ കുമാറിന്റെ മകൾ

അഭിനയരംഗത്തേക്ക് വരണമെന്ന്‌ ആഗ്രഹിച്ചിരുന്നില്ലെങ്കിലും എന്റെ അപ്പൂപ്പന്റെയും അച്ഛന്റെയും അഭിനയപാരമ്പര്യമാണ് ആത്മവിശ്വാസം നല്‍കുന്നത്

Vaishnavi saikumar, sai kumar daughter, Kaiyethum Doorath, Kaiyethum Doorath serial, Kaiyethum Doorath serial latest episode, Kaiyethum Doorath zee keralam, Kaiyethum Doorath last episode, Kaiyethum Doorath today episode, കയ്യെത്തും ദൂരത്ത് സീരിയൽ, വൈഷ്ണവി സായ്‌കുമാർ, indian express malayalam, IE malayalam

ഒരു താരപുത്രി കൂടി അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുകയാണ്, നടന്‍ സായ്കുമാറിന്റെ മകളും ഇതിഹാസ നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ചെറുമകളുമായ വൈഷ്ണവി സായ് കുമാർ ആണ് അച്ഛനും മുത്തശ്ശനും പിറകെ അഭിനയത്തിലേക്ക് എത്തുന്നത്. സീ കേരളം അവതരിപ്പിക്കുന്ന ‘കൈയ്യെത്തും ദൂരത്ത്’ എന്ന സീരിയലിലൂടെയാണ് വൈഷ്ണവിയുടെ അരങ്ങേറ്റം.

“അച്ഛനും അമ്മയും മുത്തച്ഛനും കുടുംബത്തില്‍ മറ്റു പലരും അഭിനയ രംഗത്ത് മുദ്രപതിപ്പിച്ചവരാണെങ്കിലും ഒരിക്കലും ഒരു നടി ആകണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല. ആദ്യം പഠനം പൂര്‍ത്തിയാക്കുക എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇംഗ്ലീഷ് സാഹിത്യത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നതിലായിരുന്നു എനിക്കും താല്‍പര്യം. എന്റെ നാടായ കൊല്ലത്ത് അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ഞാൻ. പിന്നീട് വിവാഹശേഷം ദുബായിലേക്കു പോയി. ഭര്‍ത്താവ് സുജിത് കുമാറാണ് അഭിനയ രംഗത്തേക്ക് കടന്നുവരാന്‍ എന്നെ പ്രചോദിപ്പിച്ചത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് ജീവിതത്തില്‍ ഇങ്ങനെ ഒരു വഴിത്തിരിവിനു കാരണമായത്,” അഭിനയരംഗത്തേക്കുള്ള ചുവടുവെയ്പ്പിനെ കുറിച്ച് വൈഷ്ണവി. വൈഷ്ണവിയുടെ അമ്മ പ്രസന്നകുമാരിയും അഭിനേത്രിയും ഗായികയുമാണ്.

കുട്ടിക്കാലത്ത് ‘ഏഴുവർണ്ണങ്ങൾ’ എന്ന ഒരു ടെലിഫിലിമിലും വൈഷ്ണവി അഭിനയിച്ചിരുന്നു. “അതിൽ ഒന്നോ രണ്ടോ രംഗങ്ങളില്‍ മാത്രമായിരുന്നു. അച്ഛനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അന്ന് ഒരു പ്രയാസവും ഉണ്ടായില്ല. എന്നാല്‍ കൈയ്യെത്തും ദൂരത്തില്‍ എത്തിയപ്പോള്‍ അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. സഹതാരങ്ങളെല്ലാം നന്നായി പിന്തുണച്ചു. അവരുടെ കൂടി സഹായത്തോടെ എന്റെ റോള്‍ ഭംഗിയായി ചെയ്യാന്‍ ശ്രമിച്ചു. അഭിനയ രംഗത്തേക്ക് വരണമെന്ന്‌ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഈ റോളിനോട് നീതി പുലര്‍ത്താന്‍ എന്റെ അപ്പൂപ്പന്റെയും അച്ഛന്റെയും അഭിനയ പാരമ്പര്യം ആത്മവിശ്വാസം നല്‍കി.”

തന്റെ പ്രായത്തേക്കാള്‍ മുതിര്‍ന്ന ഒരു കഥാപാത്രത്തെയാണ് ‘കൈയ്യെത്തും ദൂരത്തി’ൽ വൈഷ്ണവി അവതരിപ്പിക്കുന്നത്. “അതിനു ഞാന്‍ അച്ഛനോടും മുത്തച്ഛനോടുമാണ് കടപ്പെട്ടിരിക്കുന്നത്. ‘അരനാഴികനേരം’ എന്ന സിനിമയില്‍ എന്റെ മുത്തച്ഛന്‍ 90 വയസ്സുള്ള കഥാപാത്രമായി അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് 45 വയസായിരുന്നു പ്രായം. എന്റെ അച്ഛനും അദ്ദേഹത്തേക്കാള്‍ പ്രായമുള്ള നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഇതാണ് പ്രായക്കൂടുതലുള്ള റോള്‍ ഏറ്റെടുക്കാന്‍ പ്രചോദിപ്പിച്ചത്.”

സീരിയലില്‍ വില്ലത്തി റോളിലാണ് വൈഷ്ണവി എത്തുന്നത്. “സ്‌ക്രീന്‍ ടെസ്റ്റില്‍ എനിക്ക് രണ്ടു വ്യത്യസ്ത റോളുകളാണ് തന്നിരുന്നത്. ഒന്ന് നെഗറ്റീവും മറ്റൊന്നു പോസിറ്റീവുമായിരുന്നു. രണ്ടും നന്നായി ചെയ്‌തെന്ന് സംവിധായകന്‍ പറഞ്ഞു. ഇഷ്ടപ്പെട്ട ഒരു റോള്‍ എടുക്കാനും പറഞ്ഞു. ഞാന്‍ നെഗറ്റീവ് സ്വഭാവമുള്ള റോള്‍ ആണ് തെരഞ്ഞെടുത്തത്. ആ റോളിലുപരിയായി, ഒരു അഭിനേതാവ് എന്ന നിലയില്‍ അതു നല്‍കുന്ന അഭിനയ സാധ്യതകളും പരിഗണിച്ചായിരുന്നു ഈ തെരഞ്ഞെടുപ്പ്.”

വായനയും സിനിമ കാണലും പെയ്ന്റിംങ്ങുമെല്ലാം ഇഷ്ടമുള്ള വൈഷ്ണവി തന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Saikumar daughter vaishnavi acting debut serial zee kerala kaiyethum doorath

Next Story
സഹോദരിയുടെ വിവാഹ നിശ്ചയചടങ്ങിൽ തിളങ്ങി ആര്യ; വീഡിയോArya, Arya sister wedding, Arya Fukru photos, Arya Fukru tiktok video, ആര്യ, ഫുക്രു, Indian express malayalam, IE Malayalam, Fukru birthday
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express