ബിഗ് ബോസ് മലയാളം ആദ്യ സീസണിന്റെ വിജയിയായിരുന്നു സാബുമോൻ അബ്ദുൽ സമദ്. നാലു വർഷങ്ങൾക്കിപ്പുറം ബിഗ് ബോസ് തനിക്ക് നൽകിയ വിന്നിങ് ട്രോഫി നാലാം സീസണിലെ ഫസ്റ്റ് റണ്ണറപ്പായ ബ്ലെസ്‌ലീയ്ക്ക് കൈമാറിയിരിക്കുകയാണ് സാബുമോൻ.
“ഒന്നാം സ്ഥാനം നേടിയ ആൾ ഡിസർവിങ് അല്ല എന്നല്ല ഇതിനർത്ഥം അവർ ഒന്നാം സ്ഥാനത്തിന് അർഹ തന്നെയാണ് , പക്ഷേ ഒന്നാം സ്ഥാനത്തിന് ബ്ലെസിലിയ്ക്കും അർഹത ഉണ്ട്,” എന്ന് ബ്ലെസ്‌ലീയ്ക്ക് ട്രോഫി കൈമാറിയതിനു ശേഷം സാബുമോൻ പറഞ്ഞു.
സാബുമോൻ നൽകിയ അപ്രതീക്ഷിതമായ സർപ്രൈസിനു നന്ദി പറയുന്ന ബ്ലെസ്‌ലിയേയും വീഡിയോയിൽ കാണാം.
“ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇങ്ങനെ പ്രതീക്ഷിച്ചില്ല സാബു ഇക്കാ… ഈ വിന്നർ പട്ടം നിങ്ങൾക്ക് ജനങ്ങൾ തന്നതാണ്. ഞാൻ രണ്ടാമനും. അതുകൊണ്ട് ഇതിനെ ബിഗ്ബോസ് ട്രോഫി ആയി കാണാതെ നിങ്ങളുടെ സ്നേഹത്തിനും സന്തോഷത്തിന്റെയും പ്രതീകമായാണ് ഞാൻ ഇത് കൈയ്യിൽ വച്ചത്. ഒരുപാട് ഇഷ്ടം,” എന്നാണ് ബ്ലെസ്‌ലീ കുറിച്ചത്.
ബിഗ് ബോസ് സീസൺ നാലിന്റെ ടൈറ്റിൽ വിന്നർ പട്ടം നേടിയത് ദിൽഷ പ്രസന്നൻ ആയിരുന്നു. ബ്ലെസ്‌ലി, റിയാസ് എന്നിവർ യഥാക്രമം ഒന്നാം റണ്ണറപ്പ്, രണ്ടാം റണ്ണറപ്പ് സ്ഥാനം നേടി. എന്നാൽ, ദിൽഷയേക്കാളും ഒന്നാം സ്ഥാനത്തിന് യോഗ്യത ബ്ലെസ്‌ലിയ്ക്കും റിയാസിനുമാണ് എന്ന് ആദ്യ ദിനം മുതൽ തന്നെ പ്രേക്ഷകർക്കിടയിൽ നിന്നും വിമർശനം ഉയർന്നിരുന്നു.
Read more: എന്നോട് 5 മിനിറ്റ് തികച്ച് സംസാരിക്കാൻ ദിൽഷ നിൽക്കുന്നില്ല; പരാതിയുമായി റോബിൻ