scorecardresearch

'വൈറ്റ്ഹൗസ് കീഴടക്കി ശ്രീലങ്ക! സാബുമാന്റെ ജോഗ്രഫി ടീച്ചറായിരുന്നു ശരി!'

Bigg Boss Malayalam Star Sabuman Video: ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ 27ാം ദിവസം ആണ് വൈൽഡ് കാർഡ് ആയി സാബുമാൻ ബിബി ഹൗസിലേക്ക് എത്തിയത്. എവിക്ട് ആയത് 91ാമത്തെ ദിവസവും

Bigg Boss Malayalam Star Sabuman Video: ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ 27ാം ദിവസം ആണ് വൈൽഡ് കാർഡ് ആയി സാബുമാൻ ബിബി ഹൗസിലേക്ക് എത്തിയത്. എവിക്ട് ആയത് 91ാമത്തെ ദിവസവും

author-image
Television Desk
New Update
Sabuman Bigg Boss Viral Video

Bigg Boss malayalam:ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ വൈൽഡ് കാർഡ് ആയി എത്തി ടോപ് 10ൽ ഇടം പിടച്ച കണ്ടസ്റ്റന്റ് ആണ് സാബുമാൻ. ബിഗ് ബോസിലൂടെ സോഷ്യൽ മീഡിയയിലെ തന്റെ കരുത്ത് കൂട്ടാൻ സാബുമാന് സാധിച്ചു. കഴിഞ്ഞ ദിവസം തന്റെ ജോഗ്രഫി ടീച്ചർക്ക് എന്ന് പറഞ്ഞ് സാബുമാൻ പങ്കുവെച്ച ഒരു വിഡിയോ ആരാധകർക്കിടയിൽ ചിരിപടർത്തി വൈറലായിരുന്നു. 

Advertisment

ഒരിക്കൽ എന്റെ ജോഗ്രഫി ടീച്ചർ പറഞ്ഞു ഞാൻ എവിടേയും എത്തില്ലെന്ന്, ജീവിതത്തിൽ. എന്നാൽ ടീച്ചറെ ദാ വൈറ്റ്ഹൗസ് യുഎസ്എ എന്ന് പറഞ്ഞ് ചിരിക്കുകയാണ് സാബുമാൻ. പക്ഷേ ടീച്ചർ പറഞ്ഞത് തെറ്റിയില്ല എന്നാണ് കമന്റ് ബോക്സിൽ ഉയരുന്ന പ്രതികരണങ്ങൾ. എന്താ സംഭവം എന്നല്ലേ? 

Also Read: Adhila and Noora: ലേ ആദു; ഇത് ഞാൻ എവിടെയോ! പപ്പടം മിക്സിയിൽ അടിച്ച് കഴിക്കേണ്ടി വരും!

സാബുമാന് പിന്നിൽ കാണുന്ന കെട്ടിടത്തിലേക്ക് സൂക്ഷിച്ച് നോക്കിയാൽ കാര്യം പിടികിട്ടും. അമേരിക്കയുടെ വൈറ്റ്ഹൗസിൽ ശ്രീലങ്കയുടെ പതാക ഉയർത്തേണ്ട കാര്യമില്ലല്ലോ. അപ്പോൾ ടീച്ചർ പറഞ്ഞതിലും കാര്യമുണ്ട്. യുഎസ്എ പറഞ്ഞ് ശ്രീലങ്ക കാണിച്ച മഹാൻ എന്നാണ് സാബുമാന്റെ വിഡിയോയ്ക്ക് ലഭിച്ച കമന്റുകളിൽ ഒന്ന്. 

Also Read: "എന്റെ പരമ്പര കണ്ട് പെൺകുട്ടി ഡിവോഴ്സിൽ നിന്ന് പിന്മാറി; കരഞ്ഞുകൊണ്ട് കുറേ നന്ദി പറഞ്ഞു"

നിന്റെ അധ്യാപകരും മാതാപിതാക്കളും നിന്നെയോർത്ത് അഭിമാനിക്കും. പക്ഷേ ഡാൻസ് ടീച്ചറിന് അതിനാവില്ല എന്നാണ് മറ്റൊരു കമന്റ്. ബ്രേക്കിങ് ന്യൂസ്, വൈറ്റ്ഹൗസ് കീഴടക്കി ശ്രീലങ്ക എന്നാണ് ചിരി നിറച്ച മറ്റൊരു പ്രതികരണം. ഇത് അമേരിക്കൻ വൈറ്റ്ഹൗസ് തന്നെയാണ് എന്ന് വിശ്വസിച്ചിരിക്കുന്നവരും ഉണ്ടെന്ന് കമന്റ് ബോക്സ് നോക്കിയാൽ കാണാം. എന്തായാലും ജോഗ്രഫി ടീച്ചർക്ക് മറുപടിയായുള്ള സാബുമാന്റെ വിഡിയോ വൈറലായി. 

Also Read: '24 മണിക്കൂറും സ്നേഹിച്ചുകൊണ്ടിരിക്കും'; ആദിലയുമായുള്ള പ്രിയപ്പെട്ട റൊമാന്റിക് നിമിഷം പറഞ്ഞ് നൂറ

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ 27ാം ദിവസം ആണ് വൈൽഡ് കാർഡ് ആയി സാബുമാൻ ബിബി ഹൗസിലേക്ക് എത്തിയത്. എവിക്ട് ആയത് 91ാമത്തെ ദിവസവും. ഹൗസിൽ സാബുമാൻ ആക്ടീവ് അല്ലെന്നും സാബുമാനെക്കാൾ നന്നായി ഗെയിം കളിക്കുന്നവർ എവിക്ട് ആവുന്നു എന്നും വിമർശനം വന്നിരുന്നു. എന്നാൽ തന്റെ ആരാധകരുടെ എണ്ണം കൂട്ടിയാണ് സാബുമാൻ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവന്നത്. 

Read More: ഉൾവലിഞ്ഞ ഒരു പാവം മനുഷ്യനായിരുന്നു; പുരുഷന്മാരുടെ മാനത്തിനും വിലയുണ്ട്: രേണു സുധി

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: