scorecardresearch
Latest News

അച്ഛന്റെ മോളിനിയും കരക്കടുത്തിട്ടില്ല, മിസ് യൂ; ഹൃദയസ്പർശിയായ കുറിപ്പുമായി സബീറ്റ

പിതാവിന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി നടി സബീറ്റ ജോർജ്

Sabitta George, Sabitta George about her father, Sabitta George latest photos, Sabitta George latest news

വിട പറഞ്ഞ പിതാവിന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി നടി സബീറ്റ ജോർജ്. അച്ഛന്റെ കുഴിമാടത്തിൽ പൂക്കളർപ്പിക്കുന്ന ചിത്രങ്ങളും സബീറ്റ ഷെയർ ചെയ്തിട്ടുണ്ട്. “സ്വർഗ്ഗത്തിൽ സന്തോഷ ജന്മദിനം ഡാഡീ. ഞാൻ നിങ്ങളെ എന്നത്തേക്കാളും മിസ് ചെയ്യുന്നു. അച്ഛന്റെ മോളിനിയും കരക്കടുത്തിട്ടില്ല,” സബീറ്റ കുറിക്കുന്നു.

ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ പരമ്പരയിലെ അമ്മ വേഷത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടിയാണ് സബീറ്റ. കോട്ടയം കടനാട് ആണ് സബീറ്റയുടെ സ്വദേശം. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്തു വർഷം മുൻപ് സബീറ്റ വിവാഹമോചനം നേടി.

ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ‘ഉപ്പും മുളകും’ താരം കോട്ടയം രമേശ് ആണ്.

സബീറ്റയുടെ മകൻ മാക്സ്‌വെല്ലും അഞ്ചുവർഷം മുൻപ് മരണപ്പെട്ടിരുന്നു. സബീറ്റയുടെ രണ്ടു മക്കളിൽ മൂത്തയാളായിരുന്നു മാക്സ് വെൽ. ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താൽ ഭിന്നശേഷിക്കാരനായി മാറിയ മാക്സ് 2017ലാണ് മരിച്ചത്. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Sabitta georges emotional instagram post about her father