‘സരിഗമപ’ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ലിബിൻ സഖറിയ വിവാഹിതനായി. സീ കേരളത്തിലെ ‘സരിഗമപ’ എന്ന റിയാലിറ്റി ഷോയാണ് ലിബിൻ സഖറിയ എന്ന യുവഗായകനെ ശ്രദ്ധേയനാക്കിയത്. ‘സരിഗമപ’ എന്ന ഷോയുടെ ടൈറ്റിൽ വിന്നർ പട്ടവും ലിബിൻ നേടിയിരുന്നു. ഷോയിലെ ഏറ്റവും ജനപ്രിയനായ മത്സരാർത്ഥി കൂടിയായിരുന്നു ലിബിൻ.
View this post on Instagram
View this post on Instagram
സരിഗമപ ഷോയുടെ സമയത്ത് ജീവിതത്തിലേക്ക് എത്തിയ കൂട്ടുകാരി അൽഫോൺസ തെരേസയെ ആണ് ലിബിൻ വിവാഹം കഴിച്ചത്. ലിബിലിന്റെ വിവാഹവാർത്ത സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവംബർ 19നാണ് ഇരുവരുടെയും മനസ്സമ്മതം നടന്നത്. തുടർന്ന് നവംബർ 22ന് ഇരുവരുടെയും വിവാഹവും നടന്നു.
ഷോ കണ്ട് തെരേസ അഭിനന്ദിക്കാൻ വിളിക്കുകയായിരുന്നുവെന്നും ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നെന്നുമാണ് ലിബിൻ പറയുന്നത്. ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആണ് തെരേസ. ‘ഇരുവരുടെയും സേവ് ദി ഡേറ്റ്’ ആൽബം ഇന്നലെ സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്തിരുന്നു.
View this post on Instagram
തൊടുപുഴ സ്വദേശിയായ ലിബിന് എംഎഡ് ബിരുദധാരി കൂടിയാണ്. ലിബിൻ പാടിയ നിരവധി ഭക്തിഗാനങ്ങളും വൈറലായിട്ടുണ്ട്. ഗോപി സുന്ദറിന്റെ ഒരു ഗാനം പാടി ലിബിൻ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ചിരുന്നു.
Read more: Thatteem Mutteem: ‘തട്ടീം മുട്ടീം’ താരം മനീഷയുടെ മകളും അഭിനയരംഗത്തേക്ക്