സീ കേരളത്തിലെ ‘സരിഗമപ’ എന്ന റിയാലിറ്റി​ ഷോയാണ് ലിബിൻ സഖറിയ എന്ന യുവഗായകനെ ശ്രദ്ധേയനാക്കിയത്. ‘സരിഗമപ’ എന്ന ഷോയുടെ ടൈറ്റിൽ വിന്നർ പട്ടവും ലിബിൻ നേടിയിരുന്നു. ഷോയിലെ ഏറ്റവും ജനപ്രിയനായ മത്സരാർത്ഥി കൂടിയായിരുന്നു ലിബിൻ.

ഇപ്പോഴിതാ, ലിബിലിന്റെ വിവാഹവാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നവംബർ 19നാണ് ഇരുവരുടെയും മനസ്സമ്മതം. വിവാഹം നവംബർ 22നും. സരിഗമപ ഷോയുടെ സമയത്ത് ജീവിതത്തിലേക്ക് എത്തിയ കൂട്ടുകാരി അൽഫോൺസ തെരേസയെ ആണ് ലിബിൻ വിവാഹം കഴിക്കാൻ പോവുന്നത്.

ഷോ കണ്ട് തെരേസ അഭിനന്ദിക്കാൻ വിളിക്കുകയായിരുന്നുവെന്നും പിന്നീട് ആ പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നെന്നുമാണ് ലിബിൻ പറയുന്നത്. ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആണ് തെരേസ. ‘ഇരുവരുടെയും സേവ് ദി ഡേറ്റ്’ ആൽബം ഇന്നലെ സമൂഹമാധ്യമങ്ങളിൽ റിലീസ് ചെയ്തിരുന്നു.

 

View this post on Instagram

 

A post shared by Libin Scaria (@libin_zakharia)

തൊടുപുഴ സ്വദേശിയായ ലിബിന്‍ എംഎഡ് ബിരുദധാരി കൂടിയാണ്. ലിബിൻ പാടിയ നിരവധി ഭക്തിഗാനങ്ങളും വൈറലായിട്ടുണ്ട്. ഗോപി സുന്ദറിന്റെ ഒരു ഗാനം പാടി ലിബിൻ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ചിരുന്നു.

Read more: Thatteem Mutteem: ‘തട്ടീം മുട്ടീം’ താരം മനീഷയുടെ മകളും അഭിനയരംഗത്തേക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook