‘സരിഗമപ’ എന്ന റിയാലിറ്റി​ ഷോയിലൂടെ ശ്രദ്ധേയനായ ഗായകനാണ് ലിബിൻ സഖറിയ. ‘സരിഗമപ’ എന്ന ഷോയുടെ ടൈറ്റിൽ വിന്നർ പട്ടവും ലിബിൻ നേടിയിരുന്നു. ഷോയിലെ ഏറ്റവും ജനപ്രിയനായ മത്സരാർത്ഥി കൂടിയായിരുന്നു ലിബിൻ. കഴിഞ്ഞ നവംബറിലായിരുന്നു ലിബിന്റെ വിവാഹം. സരിഗമപ ഷോയുടെ സമയത്ത് ജീവിതത്തിലേക്ക് എത്തിയ കൂട്ടുകാരി അൽഫോൺസ തെരേസയെ ആണ് ലിബിൻ വിവാഹം കഴിച്ചത്.  ഇപ്പോഴിതാ, തെരേസയ്ക്ക് ഒപ്പം തേക്കടിയിലേക്ക് നടത്തിയ ഒരു യാത്രയുടെ ചിത്രം പങ്കുവയ്ക്കുകയാണ് ലിബിൻ.

“ആന ഒരു ഭീകരജീവി ആണെന്നായിരുന്നു എന്റെ വിചാരം.. പക്ഷെ ആന ശെരിക്കും പാവമാണ്…
അങ്ങനെ ഒരു ആന സവാരി ഗിരി ഗിരി,” എന്നാണ് ചിത്രത്തിന് ലിബിൻ നൽകിയ ക്യാപ്ഷൻ.

 

View this post on Instagram

 

A post shared by Libin Scaria (@libin_zakharia)

 

View this post on Instagram

 

A post shared by Libin Scaria (@libin_zakharia)

 

View this post on Instagram

 

A post shared by Libin Scaria (@libin_zakharia)

ഷോ കണ്ട് തെരേസ അഭിനന്ദിക്കാൻ വിളിക്കുകയായിരുന്നുവെന്നും ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നെന്നുമാണ് ലിബിൻ പറയുന്നത്. ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആണ് തെരേസ. ‘ഇരുവരുടെയും സേവ് ദി ഡേറ്റ്’ ആൽബവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

 

View this post on Instagram

 

A post shared by Libin Scaria (@libin_zakharia)

 

View this post on Instagram

 

A post shared by Libin Scaria (@libin_zakharia)

 

View this post on Instagram

 

A post shared by Libin Scaria (@libin_zakharia)

തൊടുപുഴ സ്വദേശിയായ ലിബിന്‍ എംഎഡ് ബിരുദധാരി കൂടിയാണ്. ലിബിൻ പാടിയ നിരവധി ഭക്തിഗാനങ്ങളും വൈറലായിട്ടുണ്ട്. ഗോപി സുന്ദറിന്റെ ഒരു ഗാനം പാടി ലിബിൻ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ചിരുന്നു.

Read more: Thatteem Mutteem: ‘തട്ടീം മുട്ടീം’ താരം മനീഷയുടെ മകളും അഭിനയരംഗത്തേക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook