scorecardresearch
Latest News

അച്ഛനായ സന്തോഷം പങ്കുവച്ച് സരിഗമപ താരം ലിബിൻ സഖറിയ

കഴിഞ്ഞ നവംബറിലായിരുന്നു ലിബിന്റെയും അൽഫോൺസയുടെയും വിവാഹം

Sa Re Ga Ma Pa winner Libin Scaria blessed with a baby boy

സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകനാണ് ലിബിൻ. ‘സരിഗമപ’ എന്ന ഷോയുടെ ടൈറ്റിൽ വിന്നർ പട്ടവും ലിബിൻ നേടിയിരുന്നു. ഷോയിലെ ഏറ്റവും ജനപ്രിയനായ മത്സരാർത്ഥി കൂടിയായിരുന്നു ലിബിൻ.

ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ലിബിൻ. തനിക്കും ഭാര്യ അൽഫോൺസ തെരേസയ്ക്കും ഒരു ആൺകുട്ടി ജനിച്ച വിശേഷമാണ് താരം ആരാധകരുമായി പങ്കുവയ്ക്കുന്നത്.

സരിഗമപ ഷോയുടെ സമയത്ത് ജീവിതത്തിലേക്ക് എത്തിയ കൂട്ടുകാരി അൽഫോൺസ തെരേസയെ ആണ് ലിബിൻ വിവാഹം കഴിച്ചത്.  കഴിഞ്ഞ വർഷം നവംബറിലായിരുന്നു അൽഫോൺസയുടെയും വിവാഹം.

ഷോ കണ്ട് തെരേസ അഭിനന്ദിക്കാൻ വിളിക്കുകയായിരുന്നുവെന്നും ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നെന്നുമാണ് ലിബിൻ പറയുന്നത്. ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആണ് തെരേസ.

തൊടുപുഴ സ്വദേശിയായ ലിബിന്‍ എംഎഡ് ബിരുദധാരി കൂടിയാണ്. ലിബിൻ പാടിയ നിരവധി ഭക്തിഗാനങ്ങളും വൈറലായിട്ടുണ്ട്. ഗോപി സുന്ദറിന്റെ ഒരു ഗാനം പാടി ലിബിൻ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ചിരുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Sa re ga ma pa zee keralam winner libin scaria zakharia blessed with a baby boy