ഹിന്ദി അറിയില്ലെങ്കിലെന്താ, മലയാളി പൊളിയല്ലേ; ‘സരിഗമപ’ വിജയി ആര്യനന്ദയുടെ വിശേഷങ്ങൾ

‘സരിഗമപ’ ലിറ്റിൽ ചാമ്പ്യൻ 2020 റിയാലിറ്റി ഷോയിൽ വിജയിയായ ആര്യനന്ദ ബാബു സംസാരിക്കുന്നു

aryananda babu, aryananda, sa re ga ma pa 2020 winner, saregamapa little champs 2020 winner, sa re ga ma pa 2020, winner of saregamapa little champs 2020, who is the winner of saregamapa little champs 2020, winner of saregamapa 2020, saregamapa little champs 2020, sa re ga ma pa, saregamapa, sa re ga ma pa lil champs 2020 winner, winner of sa re ga ma pa 2020, who is the winner of sa re ga ma pa 2020, who won saregamapa little champs 2020, saregamapa 2020 winner, sa re ga ma pa 2020 winner name, saregamapa little champs, winner of sa re ga ma pa lil champs

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്തുവന്ന ‘സരിഗമപ’ ലിറ്റിൽ ചാമ്പ്യൻ 2020 റിയാലിറ്റി ഷോയിൽ വിജയിയായത് ആര്യനന്ദ ബാബു എന്ന മലയാളി പെൺകുട്ടിയാണ്. ആര്യനന്ദയെ സംബന്ധിച്ച് അവിശ്വസനീയമായ വിജയമാണ് ഇത്. “ഞാൻ ശരിക്കും തയ്യാറായിരുന്നില്ല. എല്ലാ ഫൈനലിസ്റ്റുകളും മികച്ചവരായിരുന്നു. കടുത്ത മത്സരം തന്നെയായിരുന്നു. എന്റെ പേര് പ്രഖ്യാപിച്ചപ്പോൾ സന്തോഷം അടക്കാനാവില്ല. കേരളത്തിൽ നിന്നും എത്തിയ ഒരു മത്സരാർത്ഥി എന്ന നിലയിൽ ഈ ഷോയിൽ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.”

ഹിന്ദി സംസാരിക്കാനോ മനസ്സിലാക്കാനോ കഴിയില്ല എന്നതായിരുന്നു ആര്യനന്ദയ്ക്ക് മത്സരത്തിൽ ഉടനീളം ഉയർത്തിയ വെല്ലുവിളി. എന്നാൽ ഒരിക്കലും പോലും ആ പരിമിതി തന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാൻ ആര്യനന്ദ ശ്രമിച്ചു. “ഓഡിഷനു ചെല്ലുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ഹിന്ദിയിൽ ഒരു വാക്ക് പോലും സംസാരിക്കാൻ കഴിഞ്ഞില്ല. എന്നിട്ടും അവരെന്നെ ഷോയിലേക്ക് തിരഞ്ഞെടുത്തപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. ഭാഷ മനസ്സിലാക്കാനും പഠിക്കാനും ഞാൻ കുറേ കഷ്ടപ്പെട്ടു. ഇപ്പോൾ പറയുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിയുമെങ്കിലും ഇപ്പോഴും സംസാരിക്കാൻ അറിയില്ല. എന്റെ മെന്റേഴ്സും ഗുരുക്കന്മാരും എന്നെ ഒരുപാട് സഹായിച്ചു. അവരുടെ മാർഗനിർദേശങ്ങളാണ് പ്രകടനം മെച്ചപ്പെടുത്താൻ എന്നെ സഹായിച്ചത്. എനിക്ക് ലഭിച്ച ചെറിയ കാലയളവിൽ പാട്ടുകളുടെ വരികൾ പഠിക്കുക, ഗാനത്തിന്റെ അർത്ഥം മനസ്സിലാക്കി പാട്ടിലേക്ക് വികാരങ്ങളും ഭാവങ്ങളും ചേർക്കുക എന്നതൊക്കെ കഠിനമായ ജോലിയായിരുന്നു.”

ഇപ്പോൾ തനിക്ക് ഹിന്ദി പഠിക്കാൻ ഏറെ ആഗ്രഹമുണ്ടെന്നും എന്നാൽ ഹിന്ദിയിൽ മാത്രമല്ല എല്ലാ ഭാഷകളിലും പാടാൻ താൻ ആഗ്രഹിക്കുന്നു എന്നും ആര്യനന്ദ കൂട്ടിച്ചേർത്തു.

“ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഷൂട്ടിംഗ് നിർത്തി വയ്ക്കേണ്ടി വന്നു. എല്ലാവരും വീടുകളിലേക്ക് തിരികെ പോയി. പക്ഷേ എന്നെ പരിശീലിപ്പിക്കാാനായി അച്ഛനും ഞാനും മുംബൈയിൽ തന്നെ നിന്നു. ഓരോ ദിവസവും ഞാൻ അച്ഛനൊപ്പം പ്രാക്റ്റീസ് ചെയ്തു. എന്റെ എല്ലാ പരിശ്രമങ്ങൾക്കും പകരമാണ് ദൈവം ഈ ട്രോഫി തന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.

മുട്ടിലിഴയുന്ന കാലം മുതൽ ആര്യനന്ദയ്ക്ക് ചുറ്റും സംഗീതമുണ്ട്. “അച്ഛൻ വീട്ടിൽ സംഗീതം പഠിപ്പിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതൽ എനിക്ക് സംഗീതത്തിൽ താൽപ്പര്യമുണ്ടായിരുന്നു. നൈസർഗികമായി ലഭിച്ചൊരു ഇഷ്ടമാണത്. രണ്ടര വയസ്സുള്ളപ്പോഴാണ് ഒരു ശ്രീകൃഷ്ണക്ഷേത്രത്തിലെ വേദിയിൽ ഞാൻ പാടുന്നത്. സംഗീതം എന്നുമെന്റെ ജീവിതമാണ്.” ലതാ മങ്കേഷ്കറിനെ ആരാധിക്കുന്ന ആര്യനന്ദ പറഞ്ഞു നിർത്തി.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Sa re ga ma pa lil champs 2020 aryananda babu interview

The moderation of comments is automated and not cleared manually by malayalam.indianexpress.com