അടുത്തിടെ ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന റിയാലിറ്റി ഷോകളിൽ ഒന്നായിരുന്നു സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത ‘സരിഗമപ’. ലിബിൻ സഖറിയ, അക്ബർ ഖാൻ, അശ്വിന് വിജയന് എന്നിങ്ങനെ ഒരുപിടി യുവപ്രതിഭകളെയാണ് ഈ റിയാലിറ്റി ഷോ മലയാളക്കരയ്ക്ക് സമ്മാനിച്ചത്. ഈ പ്രതിഭകൾക്കെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുമുണ്ട്. ‘സരിഗമപ’യുടെ ടൈറ്റിൽ വിന്നർ പട്ടം നേടിയ ലിബിൻ സഖറിയ അടുത്തിടെ വിവാഹിതനായിരുന്നു. ലിബിനു പിന്നാലെ അശ്വിൻ വിജയും വിവാഹിതനാവുന്നു എന്ന വാർത്തയാണ് ഇപ്പോൾ ‘സരിഗമപ’ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Read more: ‘സരിഗമപ’ ലവ് സ്റ്റോറി; തെരേസയ്ക്ക് മിന്നുചാർത്തി ലിബിൻ സഖറിയ
അശ്വിൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സരസ്വതിയാണ് വധു. പ്രതിശ്രുത വധുവിനൊപ്പമുള്ള ചിത്രവും അശ്വിൻ പങ്കുവച്ചിട്ടുണ്ട്. “കേറി വാ മോനേ,” എന്നാണ് ചിത്രത്തിന് ലിബിന്റെ കമന്റ്. “ഒന്നിന്റെ ക്ഷീണം കഴിഞ്ഞില്ല,” എന്നാണ് അക്ബർ ഖാന്റെ കമന്റ്.
View this post on Instagram
ഇന്‍ഫോസിസില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് പാലക്കാട് സ്വദേശിയായ അശ്വിൻ സരിഗമപ ഷോയിലെത്തിയത്. തിരുവനന്തപുരം ടെക്നോപാർക്കിൽ സോഫ്റ്റ്വെയർ ഡെവലപ്പർ ആണ് അശ്വിൻ. ടെക്കി ഗായകൻ എന്നാണ് അശ്വിന് ആരാധകർ നൽകിയ പേര്. അഞ്ചാം വയസ്സുമുതൽ കർണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയ തനിക്ക് സരിഗമപ വലിയൊരു വഴിത്തിരിവായിരുന്നുവെന്നാണ് അശ്വിൻ പറയുന്നത്. അശ്വിൻ വിജയൻ കളക്ടീവ് എന്ന പേരിൽ ഒരു ബാൻഡും അശ്വിനുണ്ട്.
View this post on Instagram
View this post on Instagram
Read more: ‘സരിഗമപ’ ലവ് സ്റ്റോറി; തെരേസയ്ക്ക് മിന്നുചാർത്തി ലിബിൻ സഖറിയ