ബിഗ് ബോസ് മലയാളം സീസൺ 4 മനോഹരമായ ചില സൗഹൃദങ്ങൾക്കും ആത്മബന്ധങ്ങൾക്കും കൂടിയാണ് വേദിയായത്. അതിൽ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് റോൺസൺ വിൻസെന്റ്, റിയാസ് എന്നിവർ തമ്മിലുള്ള സൗഹൃദം. ബിഗ് ബോസ് വീടിനകത്ത് നിരവധി മനോഹരമായ സൗഹൃദനിമിഷങ്ങൾ ഇരുവരും പങ്കിട്ടിരുന്നു.
ഷോ കഴിഞ്ഞിട്ടും ഇരുവരും തങ്ങളുടെ സൗഹൃദം തുടരുകയാണ്. റിയാസിനെ വീണ്ടും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് റോൺസൺ. വയനാട് ട്രിപ്പിനൊരുങ്ങുകയാണ് തങ്ങളെന്നാണ് ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് റോൺസൺ കുറിച്ചത്.
റിയാസുമായി മാത്രമല്ല, നവീൻ, വിനയ് എന്നിവരുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന ആളാണ് റോൺസൺ. ഷോ കഴിഞ്ഞയുടനെ റിയാസിനും നവീനും വിനയ്ക്കും പേരുകൾ കൊത്തിയ മനോഹരമായ സ്വർണ്ണ ബ്രേസ്ലെറ്റുകളും റോൺസൺ സമ്മാനിച്ചിരുന്നു.