Latest News

രാക്കുയിൽ സീരിയലിൽനിന്നും പിന്മാറി; കാരണം വിശദീകരിച്ച് നടൻ റോൺസൺ വിൻസെന്റ്

റോയ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് റോണ്‍സണ്‍ അവതരിപ്പിച്ചിരുന്നത്

ronson vincent, serial, ie malayalam

സീത, ഭാര്യ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ നടനാണ് റോൺസൺ വിൻസെന്റ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന രാക്കുയില്‍ പരമ്പരയിൽ അഭിനയിച്ച് വരികയായിരുന്നു താരം. റോയ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് റോണ്‍സണ്‍ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ സീരിയലിൽനിന്നും താൻ പിന്മാറുകയാണെന്ന വിവരം അറിയിച്ചിരിക്കുകയാണ് നടൻ.

സീരിയലിൽ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞതുകൊണ്ടാണ് പിന്മാറുന്നതെന്നാണ് റോൺസൺ ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ വിശദീകരിച്ചത്. റോയ് അലക്സ്‌ എന്ന കഥാപാത്രത്തെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും ഒരുപാടു നന്ദിയുണ്ടെന്നും താരം പറഞ്ഞിട്ടുണ്ട്.

”പ്രിയപ്പെട്ട രാക്കുയിൽ പ്രേക്ഷകരും സുഹൃത്തുക്കളും അറിയുന്നതിന്.. അങ്ങനെ രാക്കുയിലിനോട് ഞാൻ വിട പറയുകയാണ് എന്ന് ഞാൻ അറിയിക്കുകയാണ്. എന്റെ റോയ് അലക്സ്‌ എന്ന കഥാപാത്രത്തെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും ഒരുപാടു നന്ദിയുണ്ട്. എന്നെ ഈ സീരിയലിലേക്ക് ക്ഷണിച്ചത് ഡയറക്ടർ T S Saji യും ക്യാമറാമാൻ പ്രിയനുമായിരുന്നു.ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ് ഞങ്ങൾ. ഡയറക്ടർ T S സജിയും ക്യാമറാമാൻ പ്രിയനും സീരിയലിൽ നിന്നും പിന്മാറിയതിൽ തുടർന്ന് എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞത് കൊണ്ട് ഞാനും രാക്കുയിലിൽ നിന്നും പിന്മാറുന്നു.
കാരാളി ചന്ദ്രനായി തിളങ്ങിയ വിഷ്ണുച്ചേട്ടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷമുണ്ട്.
ദേവിക നമ്പ്യാർ – ഞാൻ ആൽബത്തിൽ ചുവടു വക്കുന്നതിനു മുന്നേ ചെറുപ്പക്കാരുടെ മനസ്സുകീഴടക്കിയ ആൽബങ്ങളിൽ നായികയായി തിളങ്ങിയിരുന്ന എന്റെ സ്വന്തം നാട്ടുകാരിയായ ദേവികയെ കാണുവാനും ഒപ്പം അഭിനയിക്കാനും ഇപ്പോഴാണ് സാധിച്ചത്. Roysi romantic moments ഇത്രയും ഹിറ്റ്‌ ആക്കി യതിൽ മുഖ്യ പങ്ക് ദേവികയ്ക്കാണ്.
Swathi – എന്റെ ഒരുപാടു കാലത്തെ സുഹൃത്തിനോടൊപ്പം അഭിനയിക്കാൻ ഇപ്പോഴാണ് ഒരവസരം കിട്ടുന്നത്. It was good working with you Swat-swtz
ഏതു കഥാപാത്രങ്ങളും വ്യത്യസ്തമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച KARTHIKA ചേച്ചിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
Prem – ഭാര്യ സീരിയലിനു ശേഷം പ്രേമിനോടൊപ്പം എന്റെ രണ്ടാമത്തെ പ്രൊജക്റ്റ്‌ ആണിത്. Roysi moments ഇത്രയും romantic ആയി സ്ക്രിപ്റ്റ് ചെയ്തു വിജയിപ്പിച്ച പ്രേമേട്ടന് ഒരായിരം നന്ദി.
Irine – I had a good time working with you.
Biju Bahuleyan – ലൊക്കേഷനിലെ ബോറടി മാറ്റി നമ്മളെയെല്ലാം ചിരിപ്പിക്കുന്ന ബിജുവിനോടൊപ്പം work ചെയ്യാൻ പറ്റിയതിൽ സന്തോഷം.
ഷോബി തിലകൻ – വീണ്ടും വീണ്ടും വീണ്ടും എന്റെ കഥാപാത്രങ്ങൾക്കു ശബ്ദം നൽകുന്ന ഷോബിചേട്ടന് ഒരായിരം നന്ദി.”

Read More: കട്ടപ്പയായി നടൻ; ആരെന്നു മനസ്സിലായോ?

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Ronson vincent quit rakkuyil serial

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com