ബിഗ് ബോസ് ഷോയിലൂടെ കൂട്ടുകാരായവരാണ് റോൺസൺ വിൻസെന്റും നിമിഷയും റിയാസ് സലിമും ജാസ്മിനുമെല്ലാം. ഷോ കഴിഞ്ഞിട്ടും പരസ്പരമുള്ള സൗഹൃദം കാത്തുസൂക്ഷിക്കുകയാണ് ഇവർ. റോൺസനും ഭാര്യ ഡോ. നീരജയ്ക്കുമൊപ്പം വയനാട്ടിൽ അവധിക്കാലം ആഘോഷിക്കുകയാണ് റിയാസും നിമിഷയും ജാസ്മിനും ഇപ്പോൾ.
മൃഗസ്നേഹികളായ നിമിഷയ്ക്കും ജാസ്മിനുമായി നീരജ നൽകിയ ഒരു സമ്മാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റോൺസൺ ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. മനോഹരമായ രണ്ടു പപ്പി ടോയ്സ് ആണ് നീരജ നിമിഷയ്ക്കും ജാസ്മിനും സമ്മാനിച്ചത്.
ഈ ചങ്ങാത്തം കാണാൻ തന്നെ മനോഹരമാണ് എന്നാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നിറയുന്നത്.
വയനാടൻ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം റോൺസൺ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. ജാസ്മിന്റെ വളർത്തുനായ സിയാലോയും ഇവർക്കൊപ്പമുണ്ട്.