scorecardresearch

റോൺസന്റെ പിറന്നാൾ ആഘോഷമാക്കി റിയാസും ജാസ്മിനും നിമിഷയും; വീഡിയോ

ബിഗ് ബ്രദറിന്റെ ജന്മദിനം ആഘോഷമാക്കി ജാസ്മിനും റിയാസും നിമിഷയും

റോൺസന്റെ പിറന്നാൾ ആഘോഷമാക്കി റിയാസും ജാസ്മിനും നിമിഷയും; വീഡിയോ

ബിഗ് ബോസ് ഷോയിലൂടെയാണ് റോൺസൺ വിൻസെന്റും റിയാസ് സലിമും നിമിഷയും ജാസ്മിനുമെല്ലാം അടുത്ത കൂട്ടുകാരായത്. ഷോ അവസാനിച്ചെങ്കിലും ഈ കൂട്ടുകാർ പരസ്പരമുള്ള സൗഹൃദം തുടരുകയാണ്. റോൺസന്റെ പിറന്നാൾ ആഘോഷിക്കാൻ വയനാട്ടിലെ ഒരു റിസോർട്ടിൽ ഒത്തുകൂടിയിരിക്കുകയാണ് ഈ ചങ്ങാതിമാർ ഇപ്പോൾ. കൂടെ റോൺസന്റെ ഭാര്യ ഡോ. നീരജയുമുണ്ട്.

‘ബിഗ് ബ്രദറിന് ജന്മദിനാശംസകൾ’ എന്ന അടിക്കുറിപ്പോടെ നിമിഷയാണ് പിറന്നാൾ​ ആഘോഷത്തിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പിറന്നാൾ ആഘോഷങ്ങൾക്കായി ഇവർ വയനാട്ടിലെത്തിയത്. മൃഗസ്നേഹികളായ നിമിഷയ്ക്കും ജാസ്മിനുമായി നീരജ നൽകിയ സർപ്രൈസ് ഗിഫ്റ്റിന്റെ വീഡിയോയും കഴിഞ്ഞ ദിവസം റോൺസൺ ഷെയർ ചെയ്തിരുന്നു. മനോഹരമായ രണ്ടു പപ്പി ടോയ്സ് ആണ് നീരജ നിമിഷയ്ക്കും ജാസ്മിനും സമ്മാനിച്ചത്.

വയനാടൻ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം റോൺസൺ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. ജാസ്മിന്റെ വളർത്തുനായ സിയാലോയും ഇവർക്കൊപ്പമുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Ronson vincent birthday celebration video riyas nimisha jasmine