ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു. റോബിനെ നായകനാക്കി ഏതാനും സിനിമകളും അണിയറയിൽ ഒരുങ്ങാനിരിക്കുകയാണ്.
കൊച്ചിയില്‍ പുതിയ വീടു സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് റോബിന് ഇപ്പോള്‍. ആരാധകര്‍ക്കായി വീടിന്റെ ഇന്റീരിയര്‍ ഉള്‍പ്പെടുന്ന വീഡിയോ റോബിന് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. റോബിന്റെ സുഹൃത്തു തന്നെയാണ് വീടു ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജോലി ആവശ്യങ്ങള്‍ക്കായാണ് കൊച്ചിയിലേയ്ക്കു താമസം മാറുന്നതെന്നും റോബിന് വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. റോബിന് വിവാഹം ചെയ്യാന്‍ പോകുന്ന ആരതിയെയും വീഡിയോയില്‍ കാണാം.
ഇരുവരും പ്രണയത്തിലാണെന്ന കാര്യം റോബിന് തന്നെയാണ് ഒരു പൊതുചടങ്ങില്‍ വച്ച് വെളുപ്പെടുത്തിയത്. ഫെബ്രുവരിയിലാണ് വിവാഹമെന്നും റോബിന് പറഞ്ഞിരുന്നു.
ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.