scorecardresearch

അച്ഛനും അമ്മയ്ക്കുമൊപ്പം ആരതിയെ പെണ്ണുകാണാനെത്തി റോബിൻ; വീഡിയോ

റോബിനും കുടുംബവും ആരതിയെ പെണ്ണുകാണാൻ വന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അച്ഛനും അമ്മയ്ക്കുമൊപ്പം ആരതിയെ പെണ്ണുകാണാനെത്തി റോബിൻ; വീഡിയോ

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ റോബിനു കഴിഞ്ഞിരുന്നു. പൊതുപരിപാടികളിലും മറ്റും സജീവമായ റോബിൻ താൻ ഒരു അഭിമുഖത്തിലൂടെ പരിചയപ്പെട്ട ആരതിയുമായി പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നു. സിനിമാതാരം കൂടിയായ ആരതിയുടെ പുതിയ ചിത്രത്തിന്റെ റിലീസിനു ശേഷം വിവാഹമുണ്ടാകുമെന്നാണ് ഇരുവരും പറഞ്ഞത്. റോബിനും കുടുംബവും ആരതിയെ പെണ്ണുകാണാൻ വന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

റോബിൻ തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച വീഡിയോയിൽ ഇരുവരുടെയും കുടുംബങ്ങൾ സംസാരിക്കുന്നതും മറ്റും കാണാം. ഒരു ഫാമിലി ഫൊട്ടൊയും വീഡിയോയ്ക്ക് അവസാനം പങ്കുവച്ചിട്ടുണ്ട്.തങ്ങൾ ഏറെ കാത്തിരുന്ന വീഡിയോയാണ് ഇതെന്ന് ആരാധകർ പറയുന്നു.

ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്. ഫാഷൻ ഡിസൈനർ കൂടിയായ ആരതിയ്ക്ക് ‘പൊടീസ്’ എന്ന ഒരു ബൊട്ടിക്കുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Robin radhakrishnan with family visiting girlfriend arati podi home

Best of Express