ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ റോബിനു കഴിഞ്ഞിരുന്നു. പൊതുപരിപാടികളിലും മറ്റും സജീവമായ റോബിൻ താൻ ഒരു അഭിമുഖത്തിലൂടെ പരിചയപ്പെട്ട ആരതിയുമായി പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നു. സിനിമാതാരം കൂടിയായ ആരതിയുടെ പുതിയ ചിത്രത്തിന്റെ റിലീസിനു ശേഷം വിവാഹമുണ്ടാകുമെന്നാണ് ഇരുവരും പറഞ്ഞത്.സോഷ്യൽ മീഡിയയിലൂടെ കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് റോബിൻ.
വിവാഹ നിശ്ചയം ഫെബ്രുവരിയിലുണ്ടാകുമെന്ന് റോബിൻ പറഞ്ഞിരുന്നു. ഒടുവിൽ വിവാഹനിശ്ചയത്തിന്റെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് റോബിൻ. ഫെബ്രുവരി 16ന് റോബിന്റെ വർക്കലയിലെ വസതിയിൽ വച്ചാണ് നിശ്ചയം തീരുമാനിച്ചിരിക്കുന്നത്.
ആരതിയുടെ കുടുംബത്തിനൊപ്പം റോബിന്റെ അച്ഛനും അമ്മയും നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചത്. അനവധി ആരാധകർ ആശംസയറിയിച്ചിട്ടുണ്ട്.
ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്. ഫാഷൻ ഡിസൈനർ കൂടിയായ ആരതിയ്ക്ക് ‘പൊടീസ്’ എന്ന ഒരു ബൊട്ടിക്കുണ്ട്.