റോബിനും ഭാവിവധു ആരതിയും ഒന്നിച്ചു നല്‍കിയ ഒരു അഭിമുഖത്തിലാണ് റോബിന്‍ തന്റെ അസുഖത്തെപ്പറ്റി പറയുന്നത്. ജീവിതത്തിലെ ബുദ്ധിമുട്ടുകളെപ്പറ്റി ചോദിച്ചപ്പോഴാണ് രണ്ടു വര്‍ഷമായി താന്‍ ബോണ്‍ ട്യൂമര്‍ പ്രശ്‌നം നേരിടുന്ന കാര്യം റോബിന്‍ വെളിപ്പെടുത്തിയത്.
‘രണ്ടു വര്‍ഷമായി ഞാന്‍ ഇതു അറിഞ്ഞിട്ട്. പുറത്തേയ്ക്കു മാത്രമെ ഇപ്പോള്‍ മുഴ വളരുന്നുളളൂ. അകത്തേയ്ക്കു വളര്‍ന്നാല്‍ സര്‍ജറിയല്ലാതെ വേറെ മാര്‍ഗമില്ല. ഇടയ്ക്കു തലവേദം വരും അതു മരുന്നു കഴിച്ചാലും മാറില്ല’ റോബിന്‍ പറഞ്ഞു. ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും നെരിടണമെന്നും റോബിന്‍ പറയുന്നുണ്ട്.
ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു. റോബിനെ നായകനാക്കി ഏതാനും സിനിമകളും അണിയറയിൽ ഒരുങ്ങാനിരിക്കുകയാണ്.
ആരതിയായിട്ടു പ്രണയത്തിലാണെന്ന കാര്യം റോബിന്‍ തന്നെയാണ് ഒരു പൊതുചടങ്ങില്‍ വച്ച് വെളുപ്പെടുത്തിയത്. ഫെബ്രുവരിയിലാണ് വിവാഹമെന്നും റോബിന്‍ പറഞ്ഞിരുന്നു.
ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.