scorecardresearch
Latest News

സീതരാമം എഡിറ്റിൽ പൊടിറോബ് ; ആരാധകരോടു നന്ദി പറഞ്ഞ് റോബിൻ

റോബിനും പ്രണയിനി ആരതിയും ഒന്നിച്ചുളള ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

സീതരാമം എഡിറ്റിൽ പൊടിറോബ് ; ആരാധകരോടു നന്ദി പറഞ്ഞ് റോബിൻ

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ വലിയ ആരാധകവൃന്ദത്തെ നേടിയെടുത്ത മത്സരാര്‍ത്ഥിയാണ് ഡോ റോബിന്‍ രാധാകൃഷ്ണന്‍. സഹ മത്സരാര്‍ത്ഥിയെ കൈയ്യേറ്റം ചെയ്തത്തിന്റെ പേരില്‍ റോബിനെ ഷോയില്‍ നിന്നു പുറത്താക്കിയിരുന്നു. ഷോ അവസാനിച്ച് മത്സരാര്‍ത്ഥികള്‍ പുറത്തു വന്നതിനു ശേഷവും വിവാദങ്ങളും ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

ഒരു അഭിമുഖത്തിലൂടെ പരിചയപ്പെട്ട ആരതി എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന കാര്യം റോബിന്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ആരതിയും ഒന്നിച്ചുളള ചിത്രങ്ങളും വീഡിയോകളും റോബിന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

പൊടിറോബ് എന്ന് ആരാധകര്‍ വിളിക്കുന്ന ഇരുവരുടെയും വ്യത്യസ്തമായ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സീതാരാമം എന്ന ദുല്‍ഖര്‍ ചിത്രത്തിലെ ദൃശ്യം എഡിറ്റ് ചെയ്ത് അവിടെ സീതയും രാമനുമായി ആരതിയെയും റോബിനെയും ചേര്‍ത്തിരിക്കുകയാണ് ആരാധകര്‍. എഡിറ്റിങ്ങിനെ അഭിനന്ദിച്ചു കൊണ്ട് അനവധി പേര്‍ എത്തിയിട്ടുണ്ട്. റോബിനും ആരതിയും ആരാധകര്‍ക്കു നന്ദി അറിയിക്കാനും മറന്നിട്ടില്ല.

ഫാഷന്‍ ഡിസൈനറായ ആരതി തൃശൂര്‍ സ്വദേശിയാണ്. അഭിനേത്രി കൂടിയായ ആരതിയുടെ ചിത്രങ്ങള്‍ റീലിനൊരുങ്ങുകയാണ്. ഫെബ്രുവരിയിലായിരിക്കും ഇരുവരുടെയും വിവാഹമെന്നു റോബിന്‍ പറഞ്ഞിരുന്നു. റോബിനെ നായകനാക്കിയുളള ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Robin radhakrishnan and arathi podi photo edited with dulquer salmaan movie sitharamam

Best of Express