ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട നടനായ സൂരജ് അപ്രതീക്ഷിതമായാണ് ഹിറ്റ് പരമ്പരയായ പാടാത്ത പൈങ്കിളിയിൽനിന്നും പിന്മാറിയത്. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് പരമ്പരയിൽനിന്നും പിന്മാറിയതെന്നാണ് സൂരജ് വെളിപ്പെടുത്തിയത്. എന്നാൽ സൂരജിനു പരമ്പരയിൽനിന്നും പിന്മാറേണ്ടി വന്ന യഥാർത്ഥ കാരണമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്എല്വി രാമകൃഷ്ണന്.
ഇദ്ദേഹത്തെ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ എന്നു പറഞ്ഞാണ് ആർഎൽവിയുടെ പോസ്റ്റ് തുടങ്ങുന്നത്. ”പാടാത്ത പൈങ്കിളിയിലെ ദേവൻ യഥാർത്ഥ പേര് സൂരജ് സൺ. ഇന്ന് എറണാകുളത്ത് നടന്ന പുതിയ സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട ചടങ്ങിൽ വച്ച് പരിചയപ്പെട്ടതായിരുന്നു. ഒരു സാധാരണക്കാരൻ യാതൊരു ജാഡയുമില്ലാത്ത സ്നേഹിക്കാൻ മാത്രമറിയുന്ന കണ്ണൂർക്കാരൻ. മണിച്ചേട്ടനെ ഗോഡ്ഫാദറായി കാണുന്ന ഈ കലാകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു. മഴവെള്ളപാച്ചിലിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ മുങ്ങി താണപ്പോൾ യാതൊരു മടിയും കൂടാതെ തന്റെ ജീവൻ പോലും വകവയ്ക്കാതെ കുട്ടികളെ രക്ഷിക്കാൻ ഒഴുക്കുള്ള പുഴയിലേക്ക് എടുത്തു ചാടി. കനത്ത ഒഴുക്കിൽ പാറകളിൽ തട്ടി നട്ടെല്ലിന് പരുക്ക് പറ്റുകയും സുപ്പർ ഹിറ്റായി ഓടികൊണ്ടിരുന്ന സീരിയലിൽ നിന്ന് പിൻമാറേണ്ടി വന്ന മനുഷ്യത്വമുള്ള യഥാർത്ഥ കലാകാരൻ. ഇദ്ദേഹത്തിന് ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,” ആർ എൽവി കുറിച്ചു.
ആർഎൽവി കണ്ടതിലുള്ള സന്തോഷം സൂരജും പങ്കുവച്ചിട്ടുണ്ട്. പലരോടും സംസാരിക്കാൻ മുഖത്തേക്ക് നോക്കുമ്പോൾ മുഖം മാറ്റുന്നത് കണ്ടിട്ടുണ്ട്.. മുഖത്ത് നോക്കിയപ്പോൾ പുഞ്ചിരിയോടെ.. എന്നോട് സംസാരിക്കാനും കുറഞ്ഞ സമയം കൊണ്ട് ഒരുപാട് സ്നേഹിക്കാനും കാണിച്ച ഈ നല്ല മനസ്സിന് ഒരായിരം നന്ദിയെന്നാണ് സൂരജ് കുറിച്ചത്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. പരമ്പരയിൽ ദേവയെന്ന കഥാപാത്രത്തെയാണ് സൂരജ് അവതരിപ്പിച്ചിരുന്നത്.
Read More: കൂടെ നിന്നവർ ചതിച്ചു, തോളിൽ കയ്യിട്ട് നടന്നവരുടെ അഡ്രസ് പോലുമില്ല; പാടാത്ത പൈങ്കിളി താരം