ബിഗ് ബോസ് മലയാളം സീസൺ നാലിലെ ശ്രദ്ധേയരായ മത്സരാർത്ഥികളാണ് റിയാസ് സലിമും ദിൽഷ പ്രസന്നനും. ദിൽഷ ടൈറ്റിൽ വിന്നറായപ്പോൾ റിയാസ് ആയിരുന്നു ഷോയുടെ സെക്കന്റ് റണ്ണറപ്പ്. കഴിഞ്ഞ ദിവസം കോമഡി സ്റ്റാറിന്റെ വേദിയിലും ഇരുവരും അതിഥികളായി എത്തിയിരുന്നു.
കോമഡി ഷോയ്ക്കിടയിൽ ഇരുവരോടും ഒന്നിച്ച് ഡാൻസ് ചെയ്യാൻ അവതാരക ആവശ്യപ്പെട്ടു. തുടർന്ന് ദിൽഷയ്ക്ക് ഒപ്പം റിയാസ് ഡാൻസ് ചെയ്യുകയും ചെയ്തു.
കാലാപാനിയിലെ ‘ചെമ്പൂവേ പൂവേ’ എന്നു തുടങ്ങുന്ന മനോഹരഗാനത്തിന് അനുസരിച്ചാണ് ഇരുവരും ചുവടുകൾ വച്ചത്.
മനോഹരമായാണ് ഇരുവരും ഡാൻസ് ചെയ്തത്. ഡാൻസിനൊടുവിൽ ഷോയിൽ അതിഥികളായി എത്തിയ രമേഷ് പിഷാരടിയും കലാഭവൻ ഷാജോണും ബൈജു സന്തോഷും ഇരുവരെയും അഭിനന്ദിക്കുകയും ചെയ്തു.