scorecardresearch

ക്രാവ് മാഗയിൽ സ്വർണം നേടി ഋതു മന്ത്ര

ക്രാവ് മാഗ ആയോധന കലയുടെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണ മെഡൽ നേടിയിരിക്കുകയാണ് ഋതു

Rithu Manthra, Rithu Manthra Krav Maga marital Art, Rithu Manthra bigg boss
Rithu Manthra wins gold at National championship of Krav Maga marital Art

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് ഋതു മന്ത്ര. മോഡലിങ്ങ് രംഗത്തു കൂടി ബിഗ് ബോസിലെത്തിയ ഋതു ഫൈനലിസ്റ്റുകളിലൊരായിരുന്നു. 2018 ലെ ഫെമിന മിസ്സ് ഇന്ത്യ വിജയിയായ ഋതു സിനിമാലോകത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓപ്പറേഷൻ ജാവ, കിങ്ങ് ലയർ എന്നീ ചിത്രങ്ങളിലും ഋതു വേഷമിട്ടിട്ടുണ്ട്.

ഇപ്പോൾ ക്രാവ് മാഗ ആയോധന കലയുടെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണ മെഡൽ നേടിയിരിക്കുകയാണ് ഋതു.

ഇസ്രായേൽ അയോധന കലയാണ് ക്രാവ് മാഗ. മുൻപ് ക്രാവ് മാഗ പരിശീലിക്കുന്ന വീഡിയോയും ഋതു ഷെയർ ചെയ്തിരുന്നു. . “നിങ്ങൾ കുനിഞ്ഞു നിൽക്കുന്ന സമയത്തും എതിരാളിയുടെ കണ്ണിൽ തന്നെ നോക്കുക” എന്നാണ് താരം പോസ്റ്റിനു താഴെ കുറിച്ചത്. എതിരാളികളുമായി ഏറ്റുമുട്ടുന്നതിന്റെ ചിത്രങ്ങളും ഋതു പങ്കുവച്ചിട്ടുണ്ട്.

രാജൻ വർഗ്ഗീസിനു കീഴിലുള്ള ക്രാവ് മാഗ ഫെഡറേഷൻ ഓഫ് ഇന്ത്യയിലാണ് ഋതു പരിശീലനം നേടുന്നത്. ഋതുവിനെ അഭിനന്ദിച്ച് ഫാൻസ് പേജുകളും കമന്റു ചെയ്തിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധ സേന വികസിപ്പിച്ചെടുത്ത ആയോധന കലയാണ് ക്രാവ് മാഗ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Rithu manthra wins gold medal at national championship for krav maga martial art