മലയാളത്തിലെ ശ്രദ്ധേയമായ സംഗീതറിയാലിറ്റി ഷോ സ്റ്റാർ സിംഗറിന്റെ എട്ടാം സീസണിന്റെ വിജയകിരീടം ചൂടിയത് റിതു കൃഷ്ണയാണ്. റിതുവിനെ വിജയകിരീടത്തിന് അർഹനാക്കിയ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
പ്രൗഡ ഗംഭീരമായ ഗ്രാൻഡ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനമ്പാടികളായ കെ എസ് ചിത്രയും ശ്രേയ ഘോഷാലും ചേർന്നാണ് റിതുകൃഷ്ണയ്ക്ക് ട്രോഫി സമ്മാനിച്ചത്. അഖിൽദേവ്, അർജുൻ ഉണ്ണികൃഷ്ണൻ, ജെറിൻ ഷാജി, കൃതിക, മിലൻ ജോയി, വിഷ്ണുമായ രമേശ് എന്നിവരാണ് ഈ സീസണിലെ റണ്ണറപ്പുകൾ.
ജി വേണുഗോപാൽ, ശരത്, മഞ്ജരി, സ്റ്റീഫൻ ദേവസി, എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഗ്രാൻഡ് ഫിനാലയിൽ ശ്രേയാ ഘോഷാൽ, കെ എസ് ചിത്ര എന്നിവരുടെ സംഗീത വിരുന്നുമുണ്ടായിരുന്നു. റിതുവിന് ഒരു കോടി രൂപയുടെ ഫ്ലാറ്റിന്റെ താക്കോൽ കോൺഫിഡൻഡ് സ്ഥാപകനും ചെയർമാനുമായ ഡോക്ടർ സിജെ റോയി കൈമാറി.