ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള താരങ്ങളാണ് റിഷി എസ് കുമാറും ശിവാനി മേനോനും. മുടിയൻ എന്നും വിഷ്ണുവെന്നും പേരുള്ള കഥാപാത്രമായി റിഷി എത്തുമ്പോൾ വിഷ്ണുവിന്‍റെ സഹോദരിയുടെ കഥാപാത്രത്തെയാണ് സീരിയലിൽ ശിവാനി അവതരിപ്പിക്കുന്നത്. ‘ഉപ്പും മുളകിനും’ പുറമെ ഡാൻസ് വീഡിയോകളും പ്രാങ്കുകളുമൊക്കെയായി ഇരുവരും എത്താറുണ്ട്. തന്നെ പറ്റിക്കാനിറങ്ങിയ​ ശിവാനിക്ക് മുടിയൻ നൽകിയൊരു രസകരമായ പ്രാങ്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. തനിക്ക് പ്രാങ്ക് നൽകാൻ ഇറങ്ങിയ ശിവാനിയ്ക്ക് തിരിച്ച് പ്രാങ്ക് കൊടുക്കുകയാണ് ഋഷി.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും ഉപ്പും മുളകിന് ആരാധകർ ഏറെയാണ്.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ് ഉപ്പും മുളകും ടീം. ലോക്ക്‌ഡൗൺ സമയത്ത് എല്ലാ സീരിയലുകളും അവയുടെ ചിത്രീകരണം നിർത്തിവെച്ചതോടെ സീരിയൽ ലോകവും അനിശ്ചിതാവസ്ഥയിലായിരുന്നു. മുൻ എപ്പിസോഡുകൾ റീ ടെലികാസ്റ്റ് ചെയ്യുകയായിരുന്ന ചാനലുകൾ എല്ലാം തന്നെ. എന്നാൽ ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ കർശന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സീരിയലുകളുടെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. ഏറെ ആരാധകരുള്ള ഉപ്പും മുളകും സീരിയലിന്റെ വിശേഷങ്ങളാണ് ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ വിശേഷം. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ എപ്പിസോഡിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിങ്ങിലും ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു ഈ എപ്പിസോഡ്.

Read more: ഉപ്പും മുളകിലേക്ക് ഇനി ഞാനില്ല, ഇതെന്റെ പുതിയ സംരംഭം: ജൂഹി രുസ്തഗി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook