scorecardresearch

ബാലേട്ടാ ബാലേട്ടാ...; ജുനൈസിനും അവതാരകയ്ക്കുമൊപ്പം ഫൺ ഡാൻസുമായി റിനോഷ്

ബിഗ് ബോസ് വീട്ടിലെ ദാസനെയും ബാലേട്ടനെയും വീണ്ടും ഒന്നിച്ചുകണ്ട സന്തോഷത്തിലാണ് ആരാധകർ

ബിഗ് ബോസ് വീട്ടിലെ ദാസനെയും ബാലേട്ടനെയും വീണ്ടും ഒന്നിച്ചുകണ്ട സന്തോഷത്തിലാണ് ആരാധകർ

author-image
Television Desk
New Update
Rinosh George| Junaiz| Rinosh George Junaiz dance video|റിനോഷ് ജോർജ്| ജുനൈസ്| പാർവതി ബാബു

ബിഗ് ബോസ് താരങ്ങളായ റിനോഷും ജുനൈസും പാർവതി ബാബുവിനൊപ്പം

ബിഗ് ബോസ് കഴിഞ്ഞ് മത്സരാർത്ഥികളെല്ലാം വീടുകളിലേക്ക് മടങ്ങി. 100 ദിവസങ്ങൾക്കു ശേഷം പ്രിയപ്പെട്ടവർക്ക് അരികിലേക്ക് തിരിച്ചെത്തിയ സന്തോഷം പങ്കിട്ടുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ മത്സരാർത്ഥികൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നുണ്ട്. പലരും അഭിമുഖങ്ങളും മറ്റു പരിപാടികളുമൊക്കെയായി തിരക്കിലാണ്.

Advertisment

ഒരു അഭിമുഖത്തിനിടെ, ബ്രേക്ക് ടൈമിൽ, അവതാരകയ്ക്ക് ഒപ്പം ചുവടുവയ്ക്കുന്ന റിനോഷിന്റെയും ജുനൈസിന്റെയും വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

ബിഗ് ബോസ് വീട്ടിൽ ആദ്യ ആഴ്ചകൾ മുതൽ അവസാനം വരെ റിനോഷിനോട് ഏറ്റവും അടുപ്പം കാണിച്ചിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജുനൈസ്. റിനോഷും എപ്പോഴും ജുനൈസിനെ ചേർത്തുനിർത്താനാണ് ശ്രമിച്ചിട്ടുള്ളത്. ബാലേട്ടൻ എന്നാണ് റിനോഷ് ജുനൈസിനു നൽകിയ ചെല്ലപ്പേര്. നാടോടിക്കാറ്റ് സിനിമയിൽ സിഐഡി ദാസനും വിജയനും എല്ലാ സഹായങ്ങളും ചെയ്തു നൽകിയ ബാലേട്ടൻ എന്ന രീതിയിലാണ് ജുനൈസിന് റിനോഷ് ബാലേട്ടൻ എന്ന പേരു നൽകിയത്.

Advertisment

"ബാലേട്ടാ.. ബാലേട്ടാ..." എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ജുനൈസും റിനോഷും ചുവടുവയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അവതാരക പാർവ്വതി ബാബുവിനെയും വീഡിയോയിൽ കാണാം.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: