scorecardresearch
Latest News

എന്റെ ചുന്തരീ…ഇവളെന്റെ മാത്രം ആണേ; കുട്ടിമണിയെ കൊഞ്ചിച്ച് റിമി ടോമി

എന്റെ ചുന്തരീ എന്നു വിളിച്ച് കൊഞ്ചിക്കുമ്പോൾ റിമിയുടെ തോളിൽ ചാഞ്ഞു കിടക്കുന്ന കുട്ടിമണിയെയാണ് വീഡിയോയിൽ കാണാനാവുക

എന്റെ ചുന്തരീ…ഇവളെന്റെ മാത്രം ആണേ; കുട്ടിമണിയെ കൊഞ്ചിച്ച് റിമി ടോമി

റിമി ടോമിയുടെ സഹോദരി റീനുവിന്റെ മകളാണ് കുട്ടിമണി. റിമിയുടെ സോഷ്യൽ മീഡിയ പേജിലൂടെ കുട്ടിമണിയെ ഏവർക്കും സുപരിചിതമാണ്. ഇടയ്ക്കിടെ റിമി കുട്ടിമണി അടക്കമുളള തന്റെ കുട്ടിപ്പട്ടാളത്തിന്റെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്.

കുട്ടിമണിയെ കൊഞ്ചിക്കുന്നൊരു വീഡിയോയാണ് റിമി ഇപ്പോൾ പങ്കുവച്ചിട്ടുളളത്. എന്റെ ചുന്തരീ എന്നു വിളിച്ച് കൊഞ്ചിക്കുമ്പോൾ റിമിയുടെ തോളിൽ ചാഞ്ഞു കിടക്കുന്ന കുട്ടിമണിയെയാണ് വീഡിയോയിൽ കാണാനാവുക. ഇത്രേം ഞാൻ ഇപ്പോ മിസ് ചെയ്യുന്ന ഒരാൾ വേറെ ഇല്ലെന്നും നീ എന്റെ മാത്രമാണെന്നുമാണ് വീഡിയോയ്ക്കൊപ്പം റിമി എഴുതിയിരിക്കുന്നത്.

കുട്ടിമണിക്കു പുറമേ റീനുവിന്റെ മകൻ കുട്ടാപ്പിയും സഹോദരൻ റിങ്കുവിന്റെയും മുക്തയുടെയും മകൾ കൺമണിയും അടങ്ങുന്നതാണ് റിമിയുടെ കുട്ടിപ്പട്ടാളം. ഈ കുട്ടിപ്പട്ടാളത്തോടൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും റിമി പങ്കുവയ്ക്കാറുണ്ട്.

Read More: സാരിയിൽ സുന്ദരിയായി റിമി ടോമി; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Rimi tomy shares kuttimani video

Best of Express