Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

വാക്സിനെടുക്കാൻ പേടിക്കേണ്ടെന്ന് റിമി ടോമി, ആരാ ഈ പറയുന്നതെന്ന് ആരാധകർ; വീഡിയോ

ഈ വാചകം അടിക്കണ ആളാണോ ഇത്ര പേടിക്കുന്നതെന്നായിരുന്നു നഴ്സ് റിമിയോട് ചോദിച്ചത്

rimi tomy, singer, ie malayalam

രാജ്യത്ത് കോവിഡിനെതിരായ വാക്സിനേഷൻ പ്രക്രിയ തുടങ്ങിയിട്ട് മാസങ്ങളായി. സിനിമാ താരങ്ങളും വാക്സിൻ സ്വീകരിച്ച് പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാവുകയാണ്. വാക്സിൻ സ്വീകരിച്ചതിന്റെ ഫൊട്ടോയും വീഡിയോയും പല താരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം വാക്സിൻ സ്വീകരിക്കാൻ പോയതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് റിമി ടോമി.

Read More: അനൂപിന്റെ വീട് പരിചയപ്പെടുത്തി ജി പി; വീഡിയോ

വാക്സിൻ സ്വീകരിക്കവേ പേടിച്ച റിമിക്ക് നഴ്സുമാരാണ് ധൈര്യം കൊടുത്തത്. ഈ വാചകം അടിക്കണ ആളാണോ ഇത്ര പേടിക്കുന്നതെന്ന് നഴ്സ് റിമിയോട് ചോദിക്കുകയും ചെയ്തു. വാക്സിൻ സ്വീകരിച്ചശേഷം ഇത്രമാത്രം പേടിക്കാൻ ഒന്നുമില്ലെന്നും എല്ലാവരും വാക്സിൻ എടുക്കണമെന്നുമാണ് റിമി വ്യക്തമാക്കിയത്. വാക്സിനല്ലേ, കോവിഷീൽഡാണല്ലോ എന്നോർത്തപ്പോഴുളള പേടിയാണ് തനിക്കുണ്ടായതെന്ന് റിമി പറഞ്ഞു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

കോവിഡ് വാക്സിനാണ് റിമിയും കുടുംബവും സ്വീകരിച്ചത്. ഇന്നലെ വാക്സിൻ എടുക്കുന്നതിന്റെ ഫൊട്ടോ റിമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. “കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. എന്റെ മുഖത്തു കാണുന്ന പോലെ ഒന്നും പേടിക്കേണ്ട, നോർമൽ ഇഞ്ചക്ഷൻ അത്രയേ ഉള്ളൂ. എക്സ്‌പ്രഷൻ കൂടുതൽ ഇട്ടതല്ലട്ടോ, ഇഞ്ചക്ഷൻ പൊതുവെ ഇത്തിരി പേടി ആണ്,” എന്നാണ് റിമി കുറിച്ചത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Rimi tomy received vaccine shared video512831

Next Story
അനൂപിന്റെ വീട് പരിചയപ്പെടുത്തി ജി പി; വീഡിയോbigg boss anoop, bigg boss anoop home tour, GP, Anoop krishnan house, Anoop Krishnan family, Anoop Isha, Anoops lover, അനൂപ് കൃഷ്ണൻ, ബിഗ് ബോസ്, ജിപി
The moderation of comments is automated and not cleared manually by malayalam.indianexpress.com