റിമി ടോമിയുടെ വർക്ക്ഔട്ട് വീഡിയോയ്ക്ക് കയ്യടിച്ച് ആരാധകർ

വ്യായാമം നിങ്ങളുടെ ശരീരത്തിൽ മാത്രമല്ല മാറ്റം വരുത്തുക, നിങ്ങളുടെ മനസിനെയും സ്വഭാവത്തെയും മൂഡിനെയും മാറ്റുമെന്നാണ് റിമി പറഞ്ഞിരിക്കുന്നത്

rimi tomy, actress, ie malayalam

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏവരെയും അതിശയപ്പെടുത്തുന്ന മേക്കോവറിലൂടെ കയ്യടി നേടിയ താരമാണ് റിമി ടോമി. തന്റെ മേക്കോവറിനു പിന്നിൽ വർക്കൗട്ടും യോഗയും മാത്രമാണെന്ന് റിമി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, പുതിയൊരു വർക്ക്ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് റിമി.

വ്യായാമം നിങ്ങളുടെ ശരീരത്തിൽ മാത്രമല്ല മാറ്റം വരുത്തുക, നിങ്ങളുടെ മനസിനെയും സ്വഭാവത്തെയും മൂഡിനെയും മാറ്റുമെന്നാണ് റിമി പറഞ്ഞിരിക്കുന്നത്. നിരവധി പേരാണ് റിമിയുടെ വർക്ക്ഔട്ട് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. റിമിയുടെ കഠിനാധ്വാനത്തിനെ പലരും അഭിനന്ദിച്ചിട്ടുണ്ട്.

ശരീര ഭാരത്തിന്റെ പേരിൽ റിമി കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയുമാണ് റിമി ഇപ്പോഴത്തെ ലുക്കിലെത്തിയത്. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തി കൂടിയാണ് റിമി. 65 കിലോയിൽ നിന്നും 52 കിലോയിലെത്താൻ തന്നെ സഹായിച്ചത് ’16:8 ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്’ രീതിയാണെന്ന് റിമി മുൻപ് പറഞ്ഞിട്ടുണ്ട്.

ലോക്ക്ഡൗൺ സമയത്ത് ജിമ്മുകളൊക്കെ അടച്ചിട്ടപ്പോൾ റിമി വീട്ടിൽ വർക്ക്ഔട്ട് തുടങ്ങി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും റിമി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

Read More: എന്റെ ചുന്തരീ…ഇവളെന്റെ മാത്രം ആണേ; കുട്ടിമണിയെ കൊഞ്ചിച്ച് റിമി ടോമി

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Rimi tomy new workout video

Next Story
ഹാപ്പി ഡാട്ടേഴ്സ് ഡേയെന്ന് പേളി മാണി, നിറചിരിയുമായി നില; വീഡിയോPearle maaney, nila, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X