സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ മിനിസ്ക്രീനിൽ ആരാധകരെ നേടിയെടുത്ത താരമാണ് റിമി ടോമി. വിവിധ ചാനലുകളിലായി റിമി അവതരിപ്പിച്ച പരിപാടികളെല്ലാം തന്നെ വൻ ഹിറ്റായിരുന്നു. റിമിയുടെ ഷോയ്ക്കായി കാത്തിരിക്കുന്ന നിരവധി പേരുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് റിമി.
Read Also: താരസുന്ദരിമാർക്കൊപ്പം ചുവടുവച്ച് ബോബി ചെമ്മണ്ണൂർ; വീഡിയോ
ലോക്ക്ഡൗൺ തുടങ്ങിയതുമുതൽ ഇൻസ്റ്റഗ്രാമിലും റിമിയുടെ യുട്യൂബ് ചാനലിലും സ്ഥിരമായി പോസ്റ്റുകൾ എത്താറുണ്ട്. പാചകവും യാത്രാവിശേഷങ്ങളും വർക്ക്ഔട്ട് ചിത്രങ്ങളും റിമി ഷെയർ ചെയ്യാറുണ്ട്. തന്റെ പുതിയൊരു വർക്ക്ഔട്ട് ചിത്രവും റിമി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി പേർ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
View this post on Instagram
കൂട്ടത്തിലൊരു കമന്റും അതിനു റിമി നൽകിയ മറുപടിയും ശ്രദ്ധേയമാവുകയാണ്. വര്‍ക്കൗട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ എന്നായിരുന്നു ഒരാൾ റിമിയോട് ചോദിച്ചത്. ഇതിനു നല്ല മാസ് മറുപടിയാണ് റിമി കൊടുത്തത്. “ഈ ചോദ്യം ഒന്ന് മാറ്റിപ്പിടിക്കൂ ട്ടോ. ഇനി അഥവാ ഇത്തിരി മേക്കപ്പ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ സഹോദരാ, നിങ്ങളുടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച് ഇട്ടോ.” ഇതായിരുന്നു റിമിയുടെ മറുപടി.
കഴിഞ്ഞ ദിവസം തന്റെ കുടുംബത്തിലെ പുതിയൊരു അംഗത്തെ റിമി ആരാധർക്ക് പരിചയപ്പെടുത്തിയിരുന്നു. റിമിയുടെ അനുജത്തി റീനുവിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രമാണ് റിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അടുത്തയിടെയാണ് റിമിയുടെ അനുജത്തി റീനുവിന് ഒരു കുഞ്ഞുകൂടി പിറന്നത്. കുട്ടിമണി എന്നാണ് കുഞ്ഞിനെ എല്ലാവരുംവിളിക്കുന്നത്.
View this post on Instagram
View this post on Instagram
നിലവിൽ മഴവിൽ മനോരമ സംപ്രേക്ഷണ ചെയ്യുന്ന സൂപ്പർ 4 സംഗീത റിയാലിറ്റി ഷോയുടെ ജഡ്ജാണ്. എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലും റിമി ടോമി ജഡ്ജായി എത്താറുണ്ട്.