Latest News

റിമി ടോമിക്ക് അർധരാത്രിയിൽ കൂട്ടുകാർ നൽകിയ പിറന്നാൾ സർപ്രൈസ്; വീഡിയോ

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കൂട്ടുകാരുടെ ബെർത്ത്ഡേ സർപ്രൈസ് വീഡിയോ റിമി ഷെയർ ചെയ്തത്

rimi tomy, singer, ie malayalam

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായികയ്ക്കു പുറമേ അവതാരകയായും നടിയുമായെല്ലാം പേരെടുത്ത താരമാണ് റിമി. സെപ്റ്റംബർ 22 നായിരുന്നു റിമിയുടെ ജന്മദിനം. ബെർത്ത്ഡേയ്ക്ക് തനിക്ക് കൂട്ടുകാർ നൽകിയ സർപ്രൈസ് ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് റിമി.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കൂട്ടുകാരുടെ ബെർത്ത്ഡേ സർപ്രൈസ് വീഡിയോ റിമി ഷെയർ ചെയ്തത്. സ്വാസിക, മുന്ന, ഷിയാസ് എന്നിവരാണ് അർധരാത്രിയിൽ റിമിയുടെ വീട്ടിൽ പിറന്നാൾ സർപ്രൈസായി കേക്കുമായി എത്തിയത്. മൂവരും കൂടി റിമിക്കൊപ്പം പിറന്നാൾ ആഘോഷിച്ചശേഷമാണ് മടങ്ങിയത്.

പാലായിലെ മരിയസദനത്തിലെ അന്തേവാസികൾക്കൊപ്പമായിരുന്നു റിമിയുടെ പിറന്നാൾ ആഘോഷം. കഴിഞ്ഞ 20 വർഷമായി റിമി ജന്മദിനം ചെലവഴിക്കാറുള്ളത് ഇവിടെയാണ്. പിറന്നാൾ സ്പെഷൽ വിഡിയോ റിമി ഷെയർ ചെയ്തിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു.

Read More: സാരിയിൽ സുന്ദരിയായി റിമി ടോമി; ചിത്രങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Rimi tomy birthday surprise video friends

Next Story
അന്ന് ആദ്യമായി ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ; സെൽഫി പങ്കിട്ട് ശ്രീനി, കവി എന്താണോ ഉദ്ദേശിച്ചതെന്ന് പേളി മാണിpearle maaney, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com