സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് രശ്മി സോമന്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിനിസ്ക്രീനിൽ സജീവമായിരിക്കുകയാണ് രശ്മി. ഇപ്പോഴിതാ, ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് രശ്മി പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
യശോദാമ്മയും ഉണ്ണിക്കണ്ണനും ഒന്നിച്ചുള്ള വാത്സല്യനിമിഷങ്ങളാണ് ഫോട്ടോഷൂട്ടിന്റെ തീം. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ യുകെജി വിദ്യാർഥിനിയായ ശ്രദ്ധയാണ് രശ്മിയ്ക്ക് ഒപ്പം ഉണ്ണികണ്ണനായി വേഷമിട്ടിരിക്കുന്നത്.
ദൂരദര്ശന് പരമ്പരകളിലൂടെ മലയാളിക്ക് ചിരപരിചിതയായ രശ്മിയുടെ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രത്തിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് ‘വര്‍ണ്ണപ്പകിട്ട്’, ‘പ്രേം പൂജാരി’, ‘അരയന്നങ്ങളുടെ വീട്’ തുടങ്ങിയ ഇരുപതോളം സിനിമകളിലും രശ്മി അഭിനയിച്ചു. ‘സ്ത്രീ’, ‘അക്കരപ്പച്ച’, ‘കടമറ്റത്ത് കത്തനാര്’ എന്നിങ്ങനെയുള്ള സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച രശ്മി ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘അനുരാഗം’ എന്ന സീരിയലിലൂടെ രശ്മി വീണ്ടും എത്തിയിരിക്കുന്നത്.
Read more: ഓർമയിൽ മൂന്നു പെൺകുട്ടികൾ; അപൂർവ്വചിത്രം പങ്കുവച്ച് രശ്മി സോമൻ