/indian-express-malayalam/media/media_files/2025/11/11/renu-sudhi-video-2025-11-11-21-46-16.jpg)
Source: Screengrab
'ഞാൻ വസീഗര തൂക്കി, അനുമോൾ കപ്പും തൂക്കി,' ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയ രേണു സുധി വിമാനത്താവളത്തിൽ വെച്ച് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇതിനിടയിൽ രേണു സുധി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വിഡിയോയും അതിന്റെ ക്യാപ്ഷനും ആരാധകർക്കിടയിൽ ചർച്ചയാവുന്നു.
അതേയ്, ഒരു കല്യാണം അങ്ങ് കഴിച്ചാലോ എന്ന ക്യാപ്ഷനോടെയാണ് രേണു സുധി വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മീശമാധവൻ എന്ന സിനിമയിലെ പെണ്ണേ, പെണ്ണേ നിൻ കല്യാണമായി എന്ന പാട്ടും ചേർത്താണ് കാറിലിരുന്നെടുത്തിരിക്കുന്ന വിഡിയോ രേണു പങ്കുവെക്കുന്നത്.
Also Read: Bigg Boss: ഒരേ അച്ചിൽ വാർത്ത രണ്ടു പിആർ വിജയങ്ങൾ
വെറുതെ എന്തിന്, ഇപ്പോൾ ഹാപ്പി അല്ലേ എന്നെല്ലാമാണ് രേണുവിന്റെ വിഡിയോയ്ക്കടിയിൽ കമന്റുകൾ വരുന്നത്. രേണുവിന് ആശംസ നേർന്ന് എത്തുന്നവരും ഉണ്ട്. 'ചേച്ചിയുടെ തീരുമാനം അത് ആരോടും ചോദിക്കേണ്ട... കിച്ചു വലിയ കുട്ടി ആയി. റിതപ്പനെ സ്വന്തം മോനായി കാണുന്ന ആളെ തിരഞ്ഞെടുക്കുക', ഇങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
ബിഗ് ബോസിൽ മത്സരിക്കാനെത്തിയ രേണു സുധിക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചിരുന്നു. എന്നിട്ടും ഷോ പാതിവഴിയിൽ ക്വിറ്റ് ചെയ്തത് വിമർശനങ്ങൾക്ക് ഇടയാക്കി. എന്നാൽ ഫിനാലെയ്ക്ക് മുൻപുള്ള റീഎൻട്രിയിലെ വരവോടെ രേണു ബിഗ് ബോസ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഞെട്ടിച്ചു.
Also Read: 2 ലക്ഷത്തിന്റെ ഫോൺ, ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങളും ലക്ഷങ്ങൾ ശമ്പളവും; 100 ദിവസം കൊണ്ട് അനീഷ് നേടിയത്: Bigg Boss Malayalam 7 First Runner-Up
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ എക്സ് മത്സരാർഥികളുടെ റിഎൻട്രി സമയത്ത് ശിംവാഗിയുടെ മ്യൂസിക് കൺസേർട്ട് ഹൗസിനുള്ളിൽ ഒരുക്കിയിരുന്നു. അതിനിടെ 'വസീഗര' എന്ന പാട്ട് പാടിയാണ് രേണു എല്ലാവരേയും ഞെട്ടിച്ചത്.ഗ്രാൻഡ് ഫിനാലെ വേദിയിലും മോഹൻലാലിനു മുൻപിൽ 'വസീഗര' പാട്ട് പാടി രേണു ശ്രദ്ധ കവർന്നിരുന്നു.
Also Read: ബിഗ് ബോസ് വിന്നറായ അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us