scorecardresearch

പ്രൊപ്പോസ് ചെയ്യുന്നവരോട് ഒരു കാര്യമേ പറഞ്ഞിട്ടുള്ളു; അത് അംഗീകരിച്ചാൽ ഓക്കെയാണ്: രേണു സുധി

Renu Sudhi : പ്രണയമൊക്കെ പെട്ടെന്ന് തോന്നുന്നതാകാം. ചിലപ്പോൾ അതിന് സമയമെടുക്കും. വളരെ വ്യക്തമായിട്ട് ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്, രേണു സുധി പറഞ്ഞു

Renu Sudhi : പ്രണയമൊക്കെ പെട്ടെന്ന് തോന്നുന്നതാകാം. ചിലപ്പോൾ അതിന് സമയമെടുക്കും. വളരെ വ്യക്തമായിട്ട് ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്, രേണു സുധി പറഞ്ഞു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Renu Sudhi Bigg Boss Season 7 Malayalam

വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരണവുമായി രേണു സുധി. എല്ലാവരുടെയും മനസിൽ‌ പ്രണയം ഉണ്ട്. സമയമാകുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയാം എന്നാണ് ബിഗ് ബോസ് സീസൺ 7 മത്സരാർഥിയായിരുന്ന രേണു സുധിയുടെ വാക്കുകൾ. 

Advertisment

തന്നെ സംബന്ധിച്ച് ഇനി തിരഞ്ഞെടുക്കുന്ന ലൈഫ് വളരെ ശ്രദ്ധിച്ചുവേണം എന്നാണ് രേണു സുധി പറയുന്നത്. എന്നെ നേരിട്ടുവന്ന് പ്രൊപ്പോസ് ചെയ്തവരുണ്ട്. പ്രൊപ്പോസ് ചെയ്യുന്നവരോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളു, എന്റെ മക്കളേയും നന്നായി നോക്കണം. എന്റെ വീട്ടുകാരെ സന്തോഷിപ്പിക്കണം, ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രേണു സുധി വ്യക്തമാക്കി.

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

'പ്രണയമൊക്കെ പെട്ടെന്ന് തോന്നുന്നതാകാം. ചിലപ്പോൾ അതിന് സമയമെടുക്കും. വളരെ വ്യക്തമായിട്ട് ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. അതുകൊണ്ട് ഇപ്പോൾ അതേക്കുറിച്ച് പറയാൻ പറ്റില്ല. എന്നെ നേരിട്ടുവന്ന് പ്രൊപ്പോസ് ചെയ്തവരുണ്ട്. ഇവളാര്, ഐശ്വര്യ റായ് ആണോ എന്നൊക്കെ കേൾക്കുന്നവർക്ക് തോന്നിയേക്കാം."

Advertisment

Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss

''എന്നെ പ്രപ്പോസ് ചെയ്യുന്നവരോട് ഒരു കാര്യം മാത്രമാണ് പറഞ്ഞിട്ടുള്ളത്. എന്റെ രണ്ട് കുഞ്ഞുങ്ങളെയും നന്നായി നോക്കണം. പിന്നെ എന്നെ നോക്കണം, വീട്ടുകാരെ സന്തോഷിപ്പിക്കുക. ഇതെല്ലാം ഓക്കെ ആണെങ്കിൽ ഞാനും ഓക്കെയാണ്. പക്ഷേ, സാവകാശം വേണം."

Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങിയ അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7

പ്രൊപ്പോസ് ചെയ്യുന്നവരോട് മറ്റൊരു കാര്യം കൂടി പറയും എന്നും രേണു സുധി പറയുന്നു. "സുധിച്ചേട്ടൻ എല്ലായ്പ്പോഴും എന്റെ മനസിൽ ഉണ്ടാകും. അതു  അംഗീകരിക്കണം എന്ന് എന്നെ പ്രപ്പോസ് ചെയ്തവരോട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ ഓർമകളൊക്കെ പറയുമ്പോൾ ചിലർക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല. അത് തന്റെ പേഴ്സണൽ ലൈഫ് ആണ്," രേണു സുധി വ്യക്തമാക്കി. 

ഭാവത്തിലും വലിയ മാറ്റങ്ങളാണ് വന്നത്. താൻ നടത്തിയ ബ്യൂട്ടി ട്രീറ്റ്‌മെൻ്റുകളെക്കുറിച്ച് രേണു തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. മുടിക്ക് ഭംഗി കൂട്ടാൻ ഹെയർ എക്സ്റ്റൻഷൻ ചെയ്തതും ചർമ്മത്തിന് തിളക്കം നൽകാനായി ഗ്ലൂട്ടാത്തയോൺ ട്രീറ്റ്‌മെൻ്റ് എടുത്തതുമെല്ലാം രേണു വെളിപ്പെടുത്തിയിരുന്നു. നിലവിൽ രേണു ഡെന്റൽ ട്രീറ്റ്‌മെൻ്റ് നടത്തുകയുമാണ്.

Also Read: നൂറയുടെ ജന്മദിനം ആഘോഷിച്ച് ബിഗ് ബോസ് താരങ്ങൾ; ആദിലയുടെ സർപ്രൈസ് ഗിഫ്റ്റ്

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: