/indian-express-malayalam/media/media_files/2025/11/29/renu-sudhi-viral-video-2025-11-29-16-37-29.jpg)
Source: Screengrab
ബിഗ് ബോസ് ഹൗസിനുള്ളിൽ അതിജീവിക്കാൻ രേണു സുധിക്ക് സാധിച്ചിരുന്നില്ല. എന്നാൽ റീഎൻട്രി വീക്കിൽ ബിഗ് ബോസിൽ നടന്ന ശിംവാഗിയുടെ പരിപാടിയിൽ വസീഗര പാടി രേണു എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഗ്രാൻഡ് ഫിനാലെ വേദിയിൽ മോഹൻലാലിന് മുൻപിലും രേണു വസീഗര പാടി കയ്യടി നേടി. ഇപ്പോൾ ദുബായിലെ ഒരു പരിപാടിയിൽ രേണു സുധി ഈ പാട്ട് പാടുന്ന വിഡിയോ വൈറലാണ്.
ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ വിദേശ രാജ്യങ്ങളിൽ പരിപാടികൾ എല്ലാമായി തിരക്കിലാണ് രേണു. ദുബായിലെ ഒരു പരിപാടിയിൽ എത്തിയ രേണു വേദിയിൽ നിന്ന് വസീഗര പാടുന്നത് കണ്ട് ആ ആത്മവിശ്വാസത്തിന് കയ്യടിക്കുകയാണ് എല്ലാവരും. ഓപ്പൺ സ്റ്റേജിൽ നിന്ന് ഇത്ര കോൺഫിഡൻസിൽ പാഠണം എങ്കിൽ രേണു അടിപൊളിയാണ് എന്നാണ് കമന്റുകൾ.
ഇത് രേണു സുധി ഒറ്റയ്ക്ക് നേടിയെടുത്ത വിജയം ആണ് എന്ന് കമന്റ് ബോക്സിൽ പലരും ഓർമപ്പെടുത്തുന്നു. രേണു സുധിയുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ 70 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. രേണുവിന്റെ പാട്ടിന് നിറഞ്ഞ കയ്യടിയാണ് സദസിൽ നിന്ന് ലഭിക്കുന്നത്.
Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ
ബിഗ് ബോസ് ഹൗസിൽ മത്സരാർഥിയായി എത്തിയ രേണു സുധിക്ക് പ്രേക്ഷകരിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ ഹൗസിൽ പിടിച്ച് നിൽക്കാൻ രേണുവിന് സാധിച്ചില്ല. 21 ദിവസം ഹൗസിൽ നിന്ന രേണു ഷോ ക്വിറ്റ് ചെയ്ത് പോവുകയായിരുന്നു. ഇതിനെതിരെ വലിയ വിമർശനവും ആ സമയം ഉയർന്നിരുന്നു.
Also Read: ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം
അതിനിടയിൽ മറ്റൊരു വിവാഹം എന്ന ചോദ്യത്തിനും രേണു ബിഗ് ബോസിന് പിന്നാലെ മറുപടി നൽകി. "എനിക്ക് ആലോചനകൾ ധാരാളം വന്നിട്ടുണ്ട്. അതിൽ ഒരെണ്ണം അങ്ങനെ നിൽപ്പുണ്ട്. ഞാൻ അദ്ദേഹത്തോടു പറഞ്ഞത് എൻ്റെ മക്കളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ നോക്കുന്നയാളാവണം എന്നാണ്. അങ്ങനെയുള്ള ആളെ മാത്രമേ ഞാൻ അംഗീകരിക്കൂ. ഇപ്പോൾ കല്യാണം കഴിക്കാമെന്ന് ഞാൻ ആർക്കും വാക്കു കൊടുത്തിട്ടില്ല," രേണു പറഞ്ഞു.
Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ
സുധിച്ചേട്ടൻ എൻ്റെ മനസ്സിൽ എപ്പോഴും ഉണ്ടാകും, അത് അംഗീകരിക്കണമെന്ന്പ്രൊപ്പോസ് ചെയ്യുന്നവരോട് താൻ പറയാറുണ്ടെന്നും രേണു വെളിപ്പെടുത്തി. "എൻ്റെ മുൻ ഭർത്താവായ സുധിച്ചേട്ടൻ എല്ലായ്പ്പോഴും എൻ്റെ മനസിൽ ഉണ്ടാകും, അത് അംഗീകരിക്കണം എന്ന് ആവശ്യപ്പെടാറുണ്ട്. തൻ്റെ ഓർമകളൊക്കെ പറയുമ്പോൾ ചിലർക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല. പക്ഷേ അത് എൻ്റെ പേഴ്സണൽ ലൈഫ് ആണ്." രേണു സുധി വ്യക്തമാക്കുന്നു.
Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us