scorecardresearch

ബ്യൂട്ടി ട്രീറ്റ്മെന്റുകൾക്ക് ശേഷം കിടിലൻ മേക്കോവറിൽ രേണു സുധി; സുന്ദരി പെണ്ണേ എന്ന് കമന്റുകൾ

Renu Sudhi Viral Video: ഓക്സിഡൈസ്ഡ് സിൽവർ ജിമിക്കിയും നെക്ലേസും മുക്കൂത്തിയും വളകളുമാണ് രേണു ഉപയോഗിച്ചിരിക്കുന്നത്. വിഡിയോ വൈറലായി കഴിഞ്ഞു.

Renu Sudhi Viral Video: ഓക്സിഡൈസ്ഡ് സിൽവർ ജിമിക്കിയും നെക്ലേസും മുക്കൂത്തിയും വളകളുമാണ് രേണു ഉപയോഗിച്ചിരിക്കുന്നത്. വിഡിയോ വൈറലായി കഴിഞ്ഞു.

author-image
Television Desk
New Update
Renu Sudhi Photoshoot video

ബിഗ് ബോസിൽ മലയാളം സീസൺ ഏഴിന് ശേഷം വിദേശ രാജ്യങ്ങളിലെ യാത്രയും ഫോട്ടോ ഷൂട്ടുമെല്ലാമായി തിരക്കിലാണ് രേണു സുധി. ഇതിനിടയിൽ രേണു സുധിയുമായുള്ള പല അഭിമുഖങ്ങളും വന്നിരുന്നു. ഇതിൽ ഇനിയൊരു വിവാഹം എന്ന ചോദ്യങ്ങൾക്ക് ഉൾപ്പെടെ രേണു മറുപടി നൽകി. ഇപ്പോൾ രേണു സുധിയുടെ ഒരു വിഡിയോയാണ് വൈറലായിരിക്കുന്നത്. 

Advertisment

കടും നീല നിറത്തിലെ ലെഹങ്ക ചോളി അണിഞ്ഞുള്ള വിഡിയോയാണ് രേണു പങ്കുവച്ചത്. ഈ പാർട്ടി വെയർ ലെഹങ്കയ്ക്കൊപ്പം ഇതിനോട് ചേരുന്ന ആകർഷകമായ ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ഓക്സിഡൈസ്ഡ് സിൽവർ ജിമിക്കിയും നെക്ലേസും മുക്കൂത്തിയും വളകളുമാണ് രേണു ഉപയോഗിച്ചിരിക്കുന്നത്. 

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

പുതിയ ലുക്കിലെ വിഡിയോ വൈറലായി കഴിഞ്ഞു. രേണു സുധിയുടെ ഈ മേക്കോവറിന് പോസിറ്റീവ് കമന്റുകളും നെഗറ്റീവ് കമന്റുകളും വിഡിയോയ്ക്കടിയിൽ വരുന്നു. സെലിബ്രിറ്റി പദവിയിലേക്ക് ഉയർന്നതോടെ രേണുവിൻ്റെ രൂപത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളാണ് വന്നത്.

Advertisment

Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss

താൻ നടത്തിയ ബ്യൂട്ടി ട്രീറ്റ്‌മെൻ്റുകളെക്കുറിച്ച് രേണു തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. മുടിക്ക് ഭംഗി കൂട്ടാൻ ഹെയർ എക്സ്റ്റൻഷൻ ചെയ്തതും ചർമ്മത്തിന് തിളക്കം നൽകാനായി ഗ്ലൂട്ടാത്തയോൺ ട്രീറ്റ്‌മെൻ്റ് എടുത്തതുമെല്ലാം രേണു വെളിപ്പെടുത്തിയിരുന്നു.

Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങിയ അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7

രേണുവിൻ്റെ രൂപമാറ്റത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഒരു പ്രത്യേക ബ്യൂട്ടി ട്രീറ്റ്‌മെൻ്റാണെന്ന്, രേണു ചികിത്സ തേടിയ റൂമ കോസ്മെറ്റോളജി ക്ലിനിക്ക് വെളിപ്പെടുത്തി. "രേണുവിൻ്റെ രൂപത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസമായി തോന്നിയത് മൈക്രോ ബ്ലേഡിംഗ് ട്രീറ്റ്‌മെൻ്റ് എടുത്ത ശേഷമാണ്," റൂമ കോസ്മെറ്റോളജി വ്യക്തമാക്കുന്നു. 

Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: