scorecardresearch

മഞ്ജു വാര്യർ അഭിമാനം; പക്ഷേ അതുപോലെ ചെയ്യാനാവില്ല: രേണു സുധി

Renu Sudhi Viral Video: സുധിയുടെ മരണത്തിന് ശേഷം ഒന്നുമില്ലായ്മയിൽ നിന്നാണ് രേണു സുധി ജീവിതം ഉയർത്തിക്കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങളിൽ കടുത്ത ബോഡിഷെയിമിങ്ങിന് ഉൾപ്പെടെ വിധേയയായെങ്കിലും ഇതിനെയെല്ലാം രേണു സുധി അതിജീവിച്ചു

Renu Sudhi Viral Video: സുധിയുടെ മരണത്തിന് ശേഷം ഒന്നുമില്ലായ്മയിൽ നിന്നാണ് രേണു സുധി ജീവിതം ഉയർത്തിക്കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങളിൽ കടുത്ത ബോഡിഷെയിമിങ്ങിന് ഉൾപ്പെടെ വിധേയയായെങ്കിലും ഇതിനെയെല്ലാം രേണു സുധി അതിജീവിച്ചു

author-image
Television Desk
New Update
Manju Warrior and Renu Sudhi

ധനുഷ്കോടിയിലേക്കുള്ള മഞ്ജു വാര്യരുടെ ബൈക്ക് റൈഡിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനൊപ്പം വലിയ ചർച്ചയ്ക്കാണ് വഴി തുറന്നിട്ടത്. സ്ത്രീകൾക്കൊന്നാകെ പ്രചോദനമാവുന്ന തലത്തിലേക്ക് തന്റെ ജീവിതം എത്തിക്കാൻ മഞ്ജു വാര്യർക്ക് സാധിച്ച് കഴിഞ്ഞു. ഇപ്പോൾ, മഞ്ജു വാര്യരെ കുറിച്ച് ബിഗ് ബോസ് താരവും സമൂഹമാധ്യമങ്ങളിലെ ശക്തമായ സാന്നിധ്യവുമായ രേണു സുധിയുടെ വാക്കുകൾ വരുന്നത് ആരാധകരുടെ ശ്രദ്ധ പിടിക്കുന്നു. 

Advertisment

ഭർത്താവ് സുധിയുടെ മരണത്തിന് ശേഷം ഒന്നുമില്ലായ്മയിൽ നിന്നാണ് രേണു സുധി ജീവിതം ഉയർത്തിക്കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങളിൽ കടുത്ത ബോഡിഷെയിമിങ്ങിന് ഉൾപ്പെടെ വിധേയയായെങ്കിലും ഇതിനെയെല്ലാം രേണു സുധി അതിജീവിച്ചു. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ വിദേശത്തുൾപ്പെടെ നിരവധി പരിപാടികൾ ആണ് രേണു സുധിയെ തേടി എത്തിയത്. പുതിയ കാറും രേണു സ്വന്തമാക്കിയിരുന്നു. 

Also Read: കൈനിറയെ മുളകുപൊടി; കണ്ണുതള്ളി നൂറ; വൈറലായി മസാല മുന്തിരി പരീക്ഷണം

മഞ്ജു വാര്യരുടേത് പോലെ സോളോ ട്രിപ്പിന് പോകാൻ ആഗ്രഹം ഉണ്ടോ എന്നാണ് അടുത്തിടെ രേണു സുധിക്ക് നേരെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യം എത്തിയത്. "മഞ്ജു മാം അങ്ങനെ ചെയ്തത് അഭിമാനമാണ്. എന്നാൽ എനിക്ക് അങ്ങനെ യാത്ര പോകാൻ താത്പര്യമില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ എനിക്ക് ആഗ്രഹമില്ല. ഷൂട്ടിന് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഒറ്റയ്ക്ക് പോയി മടുത്തു. ഇനി ട്രിപ്പും കൂടി പോകാൻ എനിക്ക് വയ്യ," രേണു സുധി വ്യക്തമാക്കി. 

Also Read: ആര്യൻ അങ്ങനെ ചെയ്തത് മോശം; ബിബി ഹൗസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി അനുമോളും മസ്താനിയും

അതേസമയം രേണുവിന്റെ വീടിനെ ചൊല്ലിയുള്ള വിവാദങ്ങളും വീണ്ടും ശക്തമായിരുന്നു. വീടിന് ചുറ്റും തണലിന് മരങ്ങൾ ഇല്ലാത്തതിനാൽ വീടിനുള്ളിൽ ഭയങ്കര ചൂടാണ് അനുഭവപ്പെടുന്നത് എന്ന് രേണു പറഞ്ഞിരുന്നു. എന്നാൽ നന്ദിയില്ലാത്ത വാക്കുകൾ ആണ് രേണുവിൽ നിന്ന് വരുന്നത് എന്ന വിമർശനമാണ് ഉയരുന്നത്. 

Also Read: 'പിആർ കൊടുത്ത് കിട്ടിയ സ്നേഹമല്ല ഇത്'; സഹമത്സരാർഥികൾക്കെതിരെ ആദില

കെഎച്ച്ഡിഇസി എന്ന സംഘടനയാണ് സുധിയുടെ മക്കൾക്കായി വീട് നിർമിച്ച് നൽകിയത്. എന്നാൽ വീടിന്റെ അശാസ്ത്രിയ നിർമാണം എന്നതുൾപ്പെടെ ആരോപിച്ച് രേണു സുധി രംഗത്തെത്തിയിരുന്നു. ഇതോടെ വിടിനായി സ്ഥലം നൽകിയ വ്യക്തിയും കെഎച്ച്ഡിഇസി സംഘടന ഭാരവാഹി ഫിറോസും രേണുവിനെതിരെ നീക്കങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ വീട് നിർമിച്ച് നൽകിയവർക്ക് എതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് സുധിയുടെ മൂത്ത മകൻ പ്രതികരിച്ചത്. രണ്ടാമത്തെ മകന് 18 വയസ് ആകുന്നത് വരെ ആ വീട്ടിൽ തുടരും എന്നും ആര് വിചാരിച്ചാലും ഇറക്കി വിടാനാവില്ലെന്നും രേണു സുധി പ്രതികരിച്ചിരുന്നു.

Read More: ഞങ്ങള്‍ മമ്മയും ഡാഡയും ആകാൻ പോകുന്നു: സന്തോഷം പങ്കുവച്ച് ഷിയാസ് കരീം

Bigg Boss Manju Warrior Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: