scorecardresearch

Renu Sudhi: "തട്ടമിട്ട രേണുവിനെ കാണാൻ 90 ശതമാനം സാധ്യത; വിവാഹ ശേഷം സുധി എന്ന പേര് മാറ്റും"

Renu Sudhi Viral Video: "ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്"

Renu Sudhi Viral Video: "ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്"

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Renu Sudhi Marriage Reaction Viral Video

Renu Sudhi Viral Video: ബിഗ് ബോസ് താരവും സമൂഹമാധ്യമങ്ങളിലെ ശക്തമായ സാന്നിധ്യവുമായ രേണു സുധിയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയുമായി പ്രണയത്തിലാണോ എന്ന ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് അഭ്യൂഹങ്ങളാണ് അതെന്ന് രേണു മറുപടി നൽകി. എന്നാൽ തട്ടമിട്ട രേണുവിനെ കാണാൻ പറ്റുമോ എന്ന ചോദ്യത്തിന്, 'ചിലപ്പോൾ കാണാനായേക്കും, 85 ശതമാനം, അല്ലെങ്കിൽ 90 ശതമാനം സാധ്യതയുണ്ട്' എന്നാണ് രേണു സുധി മറുപടി നൽകിയത്. 

Advertisment

തട്ടമിട്ട രേണുവിനെ കാണാൻ സാധ്യതയുണ്ടെന്ന് പറഞ്ഞല്ലോ എന്ന് മറ്റൊരു ചടങ്ങിന് ഇടയിൽ ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും ചാൻസ് ഉണ്ടെന്നാണ് താൻ പറഞ്ഞത് എന്നാണ് രേണു പ്രതികരിച്ചത്. തട്ടമിടുന്ന കാര്യത്തെ കുറിച്ച് താൻ ഉറപ്പിച്ച് പറഞ്ഞിട്ടില്ലെന്ന് രേണു വ്യക്തമാക്കി. 

Also Read: Bigg Boss; നെവിന്റെ ബെഡ്ഡിൽ വെള്ളമൊഴിച്ച് ജീവൻ; അനുമോൾക്കായി പകരം വീട്ടിയതാണോ എന്ന് ആരാധകർ

മറ്റൊരു വിവാഹം കഴിച്ചാൽ തന്റെ പേരിനൊപ്പമുള്ള സുധി എന്ന പേര് മാറ്റുമോ എന്നതിനെ കുറിച്ചും രേണു സുധി പ്രതികരിച്ചു. മൂന്നാമത് ഒരു വിവാഹം കഴിച്ചാൽ രേണു സുധി എന്ന പേര് മാറ്റും എന്നും രേണു പറഞ്ഞു. "ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്.  സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ ആയാൽ ഞാൻ സുധി ചേട്ടന്റെ പേര് എന്റെ പേരിൽ നിന്ന് മാറ്റും," രേണു സുധി വ്യക്തമാക്കി. 

Also Read: എല്ലാം തമാശയല്ല, ഗൗരവം വേണ്ടിടത്ത് അതുണ്ടാവണം; നെവിനെ ശാസിച്ച് ബിഗ് ബോസ്, Bigg Bossmalayalam 7

"എന്റെ കഴുത്തിൽ മറ്റൊരാൾ താലിയോ മിന്നോ അല്ലെങ്കിൽ മെഹറോ ചാർത്തിയാൽ ഞാൻ പേര് മാറ്റും. അത് വരെ ആരൊക്കെ തലകുത്തി നിന്നാലും രേണു സുധി ആ പേര് മാറ്റില്ല," രേണു സുധി വ്യക്തമാക്കി. തട്ടമിട്ടു കണ്ടേക്കാം എന്ന രേണു സുധിയുടെ പ്രതികരണവും സുധി എന്ന പേര് മാറ്റിയേക്കാം എന്ന വാക്കുകളും രേണു സുധിയുടെ ആരാധകർക്കിടയിൽ ചർച്ചയായി. 

ബിഗ് ബോസിൽ അധിക ദിവസം രേണു സുധിക്ക് നിൽക്കാനായില്ലെങ്കിലും ബിഗ് ബോസിന് ശേഷം രേണുവിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. വിദേശത്തും കേരളത്തിലുമെല്ലാമായി നിരവധി പ്രോഗ്രാമുകളിലേക്ക് രേണുവിന് ക്ഷണം എത്തുന്നു. മാത്രമല്ല രേണുവിന്റെ പല ഫോട്ടോഷൂട്ടുകളും വൈറലാണ്. 

Also Read: Bigg Boss Winner: കാർ ലഭിച്ചിട്ടില്ല; അവസ്ഥ കൊണ്ട് കരഞ്ഞുപോയതാണ് ബിഗ് ബോസിൽ: അനുമോൾ

ഒരു സാധാരണ വീട്ടമ്മയിൽ നിന്നും മലയാളികൾക്ക് സുപരിചിതയായ സെലിബ്രിറ്റിയായി രേണു സുധി മാറിയത് അത്ര എളുപ്പമായിരുന്നില്ല. പ്രിയപ്പെട്ടവന്റെ വിയോഗം നൽകിയ ശൂന്യതയിൽ നിന്നും പരിഹാസങ്ങളുടെയും വിമർശനങ്ങളുടെയും കല്ലേറുകൾക്കിടയിലൂടെയായിരുന്നു രേണുവിന്റെ യാത്ര. 

Read More: Bigg Boss: തമിഴ് ബിഗ് ബോസിൽ മത്സരിക്കാൻ നെവിന് വിളിയെത്തി; ഒപ്പം മറ്റൊരു സർപ്രൈസും

Bigg Boss Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: