/indian-express-malayalam/media/media_files/2025/08/03/sharika-renu-sudhi-bigg-boss-malayalam-7-2025-08-03-21-49-32.jpg)
ഈ വർഷം ജൂണിൽ ആണ് വീട് ചോരുന്നു എന്ന് ഒരു യുട്യൂബ് വിഡിയോയിൽ സംസാരിക്കുമ്പോൾ രേണു സുധി പറഞ്ഞത്. കൊല്ലം സുധിക്കായി കെഎച്ച്ഇഡിസി എന്ന കൂട്ടായ്മാണ് വീട് നിർമിച്ച് നൽകിയത്. വീടിന് ചോർച്ചയുണ്ടെന്ന് രേണു പറഞ്ഞതോടെ സമൂഹമാധ്യമങ്ങളിൽ നിരവധി നെഗറ്റീവ് കമന്റുകൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ രേണു സുധിയുടെ വീടിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ് വിഡിയോ പങ്കുവയ്ക്കുകയാണ് ബിഗ് ബോസിലെ രേണുവിന്റെ സഹ മത്സരാർഥി കൂടിയായിരുന്നു ശാരിക.
ഇങ്ങനെയാണോ വീട് ഉണ്ടാക്കി കൊടുക്കുന്നത് എന്നാണ് ശാരിക ചോദിക്കുന്നത്. രേണു സുധിയുടെ വീട്ടിൽ ഇരുന്ന് സംസാരിക്കുന്ന വിഡിയോയാണ് ശാരിക പങ്കുവെച്ചിരിക്കുന്നത്. "ആരെയും വ്യക്തിഹത്യ ചെയ്യാനോ വിവാദം ഉണ്ടാക്കാനോ വേണ്ടിയല്ല ഈ വിഡിയോ ചെയ്യുന്നത്. വീടിന്റെ മുൻവശം മുഴുവൻ പൊളിഞ്ഞ് കിടക്കുകയാണ്. വന്ന് നോക്കിയാൽ അത് ആർക്കും കാണാം. പത്ത് വർഷം പഴക്കമുള്ള വീട് പോലെയാണ് ഇത് തോന്നുന്നത്," വിഡിയോയിൽ ശാരിക പറഞ്ഞു.
Also Read: അനുവിനും അനീഷിനും ദുബായിൽ 6.60 കോടിയുടെ വില്ലകൾ; സത്യാവസ്ഥ എന്ത്?
"ഒന്നൊന്നര വർഷം മാത്രം പഴക്കമുള്ള വീടാണ് ഇത് എന്ന് വീടിന്റെ പുറം കണ്ടാൽ പറയില്ല. വീടിന്റെ അകം അവർ അവരെക്കൊണ്ട് കഴിയും വിധം വൃത്തിയാക്കിയിട്ടിട്ടുണ്ട്. അന്നത്തെ അവരുടെ അവസ്ഥയിൽ ഒരുപാട് പേര് ഈ കൂടുംബത്തെ സഹായിക്കാനെത്തി. ആ സുമനസുകൾക്ക് നന്ദി. എന്നാൽ അതിൽ ഒരു കുറ്റമുണ്ടായാൽ അത് പറയാതിരിക്കാൻ അവർ അടിമയല്ല. ഇവരെ ആരും അരികൊടുത്ത് വാങ്ങിയതല്ല. രേണു സുധി ബഹ്റിനിൽ പോയോ, രേണു സുധി ഖത്തറിൽ പോയോ എന്നെല്ലാം പലരും ചോദിക്കുന്നു. അവർ ജീവിക്കാൻ വേണ്ടിയാണ് ഈ യാത്രയെല്ലാം ചെയ്ത് കഷ്ടപ്പെടുന്നത്."
Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol
"എന്റെ മനസാക്ഷിക്ക് ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ അത് നീതികേടായി പോകും. ഈ വീട് കണ്ട നിമിഷം തന്നെ ഈ വീടിനെ കുറിച്ച് പറയണം എന്ന് ഞാൻ തീരുമാനിച്ചതാണ്. രേണുവുമായി സംസാരിക്കാൻ വേണ്ടി മാത്രം ആണ് ഇവിടെ വന്നത്. പക്ഷേ ഈ അവസ്ഥ പറയാതിരിക്കാൻ പറ്റില്ല," ഇങ്ങനെയായിരുന്നു ശാരികയുടെ വാക്കുകൾ.
Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ രേണു സുധിക്ക് അധിക നാൾ നിൽക്കാനായിരുന്നില്ല. പ്രേക്ഷകരുടെ പിന്തുണ ലഭിച്ചിരുന്നു എങ്കിലും ഹൗസിൽ നിന്ന് രേണു ക്വിറ്റ് ചെയ്തു. ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് ശേഷവും ഷൂട്ടുകളും വിദേശ യാത്രകളുമായി തിരക്കിലാണ് രേണു.
Also Read: Bigg Boss: അനുമോൾക്ക് ടാക്സ് കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us