/indian-express-malayalam/media/media_files/2025/12/07/renu-sudhi-car-vide-2025-12-07-21-18-41.jpg)
Source: Screengrab
ബിഗ് ബോസിന് ശേഷം വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രയും മറ്റ് പരിപാടികളുമെല്ലാമായി തിരക്കിലാണ് രേണു സുധി. ഇപ്പോൾ പുതിയ കാർ സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് രേണു. പുതിയ കാർ സ്വന്തമാക്കാനെത്തിയ രേണു, കാറിന് സുധിയുടെ പേരിടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്ന വീഡിയോയും വൈറലായി.
രേണു സുധിയും മൂത്ത മകനും ചേർന്നാണ് കാറിന്റെ താക്കോൽ വാങ്ങിയത്. കാർ സ്വന്തമാക്കിയ രേണു സുധിയോട് കാറിന് സുധി ചേട്ടന്റെ പേരിടുമോ എന്നാണ് ചിലർ ചോദിച്ചത്. കാറിന്റെ പേരാണ് സ്വിഫ്റ്റ്. അത് മാറ്റി സുധി ചേട്ടന്റെ പേരിടുന്നത് എന്തിനാണ് എന്നാണ് രേണു തിരിച്ച് ചോദിച്ചത്. രേണുവിന്റെ തഗ്ഗ് ഡയലോഗ് എന്നാണ് കമന്റുകൾ.
Also Read: 'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനുമോൾ
സ്വന്തം അധ്വാനത്തിലൂടെ കാർ വാങ്ങാനായതിൽ സന്തോഷം എന്നാണ് രേണു പ്രതികരിച്ചത്. മൂത്ത മകന്റെ കാർ ആണ് എന്നും രേണു പറഞ്ഞു. ബ്ലൂ നിറത്തിലുള്ള സ്വിഫ്റ്റ് കാർ ആണ് രേണു സ്വന്തമാക്കിയിരിക്കുന്നത്.
Also Read; മഞ്ചേരിയിൽ മാസായി ഷാനവാസ്; മമ്മൂട്ടിയേയും മോഹൻലാലിനേയും പോലൊരു നടനാവട്ടെ എന്ന് എംഎൽഎ
അതേസമയം, സിനിമയിലും തിളങ്ങാൻ ഒരുങ്ങുകയാണ് രേണു സുധി. 'കുരുവി പാപ്പ' സംവിധായകൻ ജോഷി ജോണിന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ് രേണു. സിനിമയിൽ ഒരു വേഷം ചെയ്യുന്ന. പ്രധാന വേഷം ഒന്നുമല്ല എന്നും രേണു പറഞ്ഞു. ചിത്രത്തിൽ ദാസേട്ടൻ കോഴിക്കോടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിസംബർ 30ന് കോഴിക്കോട് വച്ച് ചിത്രത്തിന്റെ പൂജ നടക്കുമെന്ന് രേണു സുധി പറഞ്ഞു.
Also Read: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ
മലയാളം ബിഗ് ബോസ് സീസൺ 7-ലെ മത്സരാർത്ഥിയായിരുന്ന രേണു സുധിക്ക് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ ഷോ പാതിവഴിയിൽ ക്വിറ്റ് ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എങ്കിലും, ഈ തിരിച്ചടി രേണുവിന്റെ കരിയറിന് തടസ്സമായില്ല. ബിഗ് ബോസിന് ശേഷവും ബുദ്ധിപൂർവം കരിയർ പടുത്തുയർത്തുകയാണ് രേണു. ബിഗ് ബോസിനു ശേഷവും ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് രേണു.
Read More: തെറ്റ് സമ്മതിച്ച് ആദില; അനുമോൾ ഇത് കേൾക്കണമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us