/indian-express-malayalam/media/media_files/2025/10/14/renu-sudhi-dubai-2025-10-14-17-38-58.jpg)
സോഷ്യൽ മീഡിയയിൽ തരംഗമായ രേണു സുധി, ഭർത്താവ് കൊല്ലം സുധിയുടെ വിയോഗ ശേഷം അതിജീവനത്തിന്റെയും വിജയത്തിന്റെയും പ്രതീകമായി മാറുകയാണ്. അഭിമുഖങ്ങൾ, റീൽ വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് സുപരിചിതയായത്. ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയെങ്കിലും ഷോ ക്വിറ്റ് ചെയ്തത് മണ്ടൻ തീരുമാനമെന്ന് പലരും വിമർശിച്ചു. എന്നാൽ, ആ തീരുമാനത്തിന് ശേഷവും തന്റെ കരിയർ ബുദ്ധിപൂർവ്വം പടുത്തുയർത്തുകയാണ് രേണു.
Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള താരസുന്ദരിയെ മനസ്സിലായോ?
ബിഗ് ബോസിൽ 100 ദിവസം നിന്നാൽ നേടുന്നതിനേക്കാൾ കൂടുതൽ വരുമാനം ഇപ്പോൾ രേണുവിന് ലഭിക്കുന്നുണ്ട്. കേരളത്തിന് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നും ഉദ്ഘാടനങ്ങളും പ്രമോഷനുകളുമായി അവസരങ്ങൾ രേണുവിനെ തേടിയെത്തുന്നു. അടുത്തിടെയാണ് 15 ദിവസത്തെ ദുബായ് യാത്ര കഴിഞ്ഞ് രേണു മടങ്ങിയെത്തിയത്.
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
ഒരു റെസ്റ്റോറന്റിന്റെയും ബ്യൂട്ടി സലൂണുകളുടെയും പ്രമോഷനുമായി ബന്ധപ്പെട്ടാണ് രേണു ദുബായിൽ പോയത്. അവിടെയുള്ള ആരാധകരും പ്രിയപ്പെട്ടവരും ചേർന്ന് ലക്ഷങ്ങളുടെ സമ്മാനങ്ങളാണ് രേണുവിന് നൽകിയത്. ഡയമണ്ട് നെക്ലേസ്, മോതിരം, റെയ്ബാൻ ഗ്ലാസ് എന്നിവ സമ്മാനമായി ലഭിച്ചതിൽ ഉൾപ്പെടുന്നു. "ദുബായ് ട്രിപ്പ് അടിപൊളിയായിരുന്നു," എന്നാണ് രേണു പറയുന്നത്. അധികം വൈകാതെ ബഹ്‌റൈനിലേക്ക് ഒരു യാത്ര ഉണ്ടെന്നും രേണു അറിയിച്ചു.
Also Read: ദുബായിൽ നിന്നും മടങ്ങിയെത്തി, ഇനി യാത്ര ബഹ്റൈനിലേക്ക്; രേണുവിന് രാജയോഗം
ജോഷ് ടോക്ക്സിൽ സംസാരിക്കാൻ അവസരം ലഭിച്ചതും ലോകത്തിലെ നമ്പർ വൺ ടൂറിസ്റ്റ് സ്പോട്ടായ ദുബായിൽ പ്രമോഷന് ക്ഷണിക്കപ്പെട്ടതും ഒരു സാധാരണക്കാരിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത നേട്ടങ്ങളാണെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.
"പട്ടിണി കിടന്ന് മരിക്കുമെന്ന് വിധിയെഴുതിയവൾ ഇന്ന് കഴുത്തിൽ ഡയമണ്ട് മാലയും ഇട്ട് റേബാൻ കണ്ണടയും വെച്ച് ബിസിനെസ്സ് ക്ലാസ്സ് ഫ്ലൈറ്റിൽ വന്ന് ഇറങ്ങിയെങ്കിൽ അവർ ജീവിതത്തിൽ സക്സസ്ഫുൾ ആയ ഒരു വ്യക്തിയാണ്. കാണാൻ അന്യായ ലുക്ക് ഉള്ള മോഡൽസിനെ വെച്ച് പ്രൊമോഷൻ നടത്തികൊണ്ടിരുന്ന സ്റ്റീരിയോടൈപ്പ് ചിന്താഗതികളിൽ നിന്ന് ഇന്ന് ലോകത്തിലെ തന്നെ നമ്പർ വൻ ടൂറിസ്റ്റ് സ്പോട്ട് ആയ ദുബായിൽ ഇവരെ പ്രൊമോഷന് ക്ഷണിക്കുന്നുണ്ടെങ്കിൽ ഇവർ ഉണ്ടാക്കിയെടുത്ത ഫെയിം സമ്മതിച്ചു കൊടുത്തേ മതിയാവൂ," എന്നാണ് ആരാധകരുടെ കമന്റ്.
Also Read: അനിയനെ നെഞ്ചോട് ചേർത്ത് കുട്ടിക്കുറുമ്പി ചേച്ചി; ഈ നടിയെ മനസ്സിലായോ?
നെഗറ്റീവിനെ പോലും പ്രശസ്തിയിലേക്ക് എത്തിക്കാൻ കഴിഞ്ഞ രേണുവിന് ഇത് രാജയോഗമാണെന്നാണ് പൊതുവെയുള്ള കമന്റ്. മോഡേൺ ലുക്കിൽ കൂടുതൽ ചെറുപ്പമായി കാണപ്പെടുന്ന രേണുവിന്റെ മേക്കോവർ ലുക്കും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
Also Read: എല്ലാ അമ്മമാർക്കും ജീവിതത്തിൽ ഒരു അമ്മു ഉണ്ടായിരുന്നെങ്കിൽ; അഹാനയ്ക്ക് ജന്മദിനാശംസകളുമായി സിന്ധു കൃഷ്ണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us