‘കസ്തൂരിമാൻ’ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് റെബേക്ക സന്തോഷ്.സൂര്യ ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ കളിവീട്’ എന്ന സീരിയലിലാണ് റെബേക്ക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റെബേക്ക ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് റെബേക്ക ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
സിക്കിം ആണ് റെബേക്ക തന്റെ അവധി ആഘോഷമാക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം. ഭര്‍ത്താവും സംവിധായകനുമായ ശ്രീജിത്തിനെയും ചിത്രങ്ങളില്‍ കാണാം. റെബേക്കയുടെ മാതാപിതാക്കളും ബന്ധുക്കളും സിക്കിം യാത്രയിലൊപ്പമുണ്ട്. രണ്ടു മൂന്നു ദിവസങ്ങളായി റെബേക്ക സിക്കിമിലെ അവധി ആഘോഷ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു. റെബേക്കയും കുടുംബവും ഒന്നിച്ചുളള ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
സീരിയലിനു പുറമെ വെബ് സീരീസുകളിലും റെബേക്ക അഭിനയിക്കുന്നുണ്ട്. റെബേക്ക, ഗോപിക, ശ്രുതി സത്യന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ‘ഗേള്‍സ്’ എന്ന സീരീസ് പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു.സംവിധായകനായ ശ്രീജിത്താണ് റെബേക്കയെ വിവാഹം ചെയ്തിരിക്കുന്നത്. 2021 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം.