scorecardresearch

ശോഭനയെ അനുകരിച്ച് റബേക്ക; വൈറലായി റീമേക്ക് പരീക്ഷണം

ഫൊട്ടൊഷൂട്ടുകള്‍ ധാരാളം ചെയ്യാറുളള റബേക്ക ഒരു റീമേക്ക് പരീക്ഷണ ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ്

ശോഭനയെ അനുകരിച്ച് റബേക്ക; വൈറലായി റീമേക്ക് പരീക്ഷണം

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് റബേക്ക സന്തോഷ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ‘കസ്തൂരിമാന്‍’ എന്ന സീരിയലിലൂടെയാണ് റബേക്ക സുപരിചിതയാകുന്നത്. പിന്നീട് ടി വി പ്രോഗ്രാം, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയെടുത്തു.ഫൊട്ടൊഷൂട്ടുകള്‍ ധാരാളം ചെയ്യാറുളള റബേക്ക ഒരു റീമേക്ക് പരീക്ഷണ ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ്.

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടിമാരിലൊരാളായ ശോഭനയുടെ പഴയക്കാല ചിത്രമാണ് റബേക്ക റീമേക്കിനായി തിരഞ്ഞെടുത്തത്. ബ്ലാക്ക് ബാക്ക് ഗ്രൗണ്ടില്‍ പകര്‍ത്തിയിരുക്കുന്ന ചിത്രം ഒരു എയ്‌സതറ്റിക്ക് അനുഭൂതി നല്‍കുന്നുണ്ട്. ശോഭന അഭിനയിച്ച ചിത്രത്തിലെ ഗാനം ഉള്‍പ്പെടുത്തിയാണ് ചിത്രങ്ങള്‍ റബേക്ക ഷെയര്‍ ചെയ്തിരിക്കുന്നത്.

വെബ് സീരിസുകളിലേക്ക ചുവടുവച്ച റബേക്ക ‘ ഗേള്‍സ്’ എന്ന മലയാളം സീരിസില്‍ അഭിനയിക്കുകയാണിപ്പോള്‍. സീരിയല്‍ താരം ഗോപികയും അതില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Rebecca santhosh recreates shobanas movie look

Best of Express