മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് റെബേക്ക സന്തോഷ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ‘കസ്തൂരിമാന്‍’ എന്ന സീരിയലിലൂടെയാണ് റെബേക്ക സുപരിചിതയാകുന്നത്. പിന്നീട് ടി വി പ്രോഗ്രാം, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയെടുത്തു. ക്രിസ്മസ് ഒന്നു വെറൈറ്റിയായിട്ട് ആഘോഷിക്കുന്ന റെബേക്കയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ക്രിസ്മസിനു സമ്മാനങ്ങളുമായെത്തുന്ന സാന്റാ ക്ലോസിന്റെ വേഷത്തിലാണ് റെബേക്ക എത്തുന്നത്. വഴിയിൽ നിൽക്കുന്ന ആളുകൾക്ക് മിഠായി നൽകിയ ശേഷം ആശംസകളും അറിയിക്കുന്നുണ്ട്. ‘ഈ സാന്റ കൊള്ളാലോ’ എന്ന് ആളുകളിലൊരാൾ പറയുന്നതും കേൾക്കാം.
വ്യത്യസ്തമായ പോസ്റ്റുകൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന താരമാണ് റെബേക്ക. താരത്തിന്റെ പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
വെബ് സീരിസുകളിലേക്ക് ചുവടുവച്ച റെബേക്ക ‘ ഗേള്‍സ്’ എന്ന മലയാളം സീരിസില്‍ അഭിനയിച്ചിരുന്നു. ‘ബി യൂ ബൈ ബേക്ക’ എന്ന സംരംഭവും താരം നടത്തുന്നുണ്ട്. ‘പിസ്ത’ എന്നു പേരുള്ള ഒരു യുട്യൂബ് ചാനലും റെബേക്കയ്ക്കുണ്ട്.