scorecardresearch
Latest News

കുട്ടികുറുമ്പുകളുടെ പാട്ടുമായി സ്റ്റാര്‍ സിംഗര്‍ മൂന്നാം സീസണ്‍ ഒരുങ്ങുന്നു

കുട്ടി ഗായകരെ സംഗീതത്തിന്റെ പാതയിലേയ്ക്കു കൈപിടിച്ചെത്തിക്കുവാനായി സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്റെ മൂന്നാം സീസണ്‍ ഏഷ്യാനെറ്റില്‍ ആരംഭിക്കുകയാണ്.

കുട്ടികുറുമ്പുകളുടെ പാട്ടുമായി സ്റ്റാര്‍ സിംഗര്‍ മൂന്നാം സീസണ്‍ ഒരുങ്ങുന്നു

ആരാധകര്‍ അനവധിയുളള സംഗീത റിയാലിറ്റി ഷോയാണ് സ്റ്റാര്‍ സിംഗര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ സിംഗര്‍ ഒട്ടനവധി ഗായകരെ സംഗീത ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. കുട്ടി ഗായകരെ സംഗീതത്തിന്റെ പാതയിലേയ്ക്കു കൈപിടിച്ചെത്തിക്കുവാനായി സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്റെ മൂന്നാം സീസണ്‍ ഏഷ്യാനെറ്റില്‍ ആരംഭിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നു 4-12 വയസ്സിനിടയിലുളള 18 പേരെയാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രശസ്ത ഗായകരായ സിതാര , മഞ്ജരി സംഗീതസംവിധായകരായ സ്റ്റീഫൻ ദേവസ്സി , കൈലാസ് മേനോൻ എന്നിവരാണ് വിധികര്‍ത്താക്കളായി എത്തുന്നത്. സിനിമാ ലോകത്തു നിന്നുളള അനവധി വ്യക്തികളും കുട്ടി പാട്ടുകാര്‍ക്കു പ്രോത്സാഹനം നല്‍കുവാനായി വേദിയിലെത്തും. ജുവല്‍ മേരി, ബിഗ് ബോസിലൂടെ സുപരിചിതനായ കുട്ടി അഖില്‍ എന്നിവരാണ് അവതാരകര്‍.പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ഗായിക സുജാത മോഹൻ , ഹരിചരൻ, നാഷണൽ അവാർഡ് വിന്നർ നഞ്ചിയമ്മ , ചലച്ചിത്രതാരം ഐശ്വര്യ ലക്ഷ്മി , വിധികർത്താക്കളായ സ്റ്റീഫൻ ദേവസ്സി , സിതാര , മഞ്ജരി , കൈലാസ് മേനോൻ , ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു .

Star singer, Reality show, Asianet

ലോഞ്ച് ഇവന്റിൽ മത്സരാർത്ഥികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ചലച്ചിത്രതാരം സ്വാസികയുടെ ഡാൻസും സ്റ്റീഫൻ ദേവസ്സിയും മകൻ ഷോൺ ദേവസ്സിയും ചേർന്നൊരുക്കിയ മ്യൂസിക്കൽ ഫ്യൂഷനും ഗായകരായ സുജാത മോഹൻ , മധുശ്രീ നാരായണൻ , ഹരിചരൻ , നഞ്ചിയമ്മ , സിതാര , മഞ്ജരി , സ്റ്റീഫൻ ദേവസ്സി , കൈലാസ് മേനോൻ തുടങ്ങിയവരുടെ സംഗീതവിരുന്നും പ്രേക്ഷകരിലേയ്ക്കു എത്തുന്നതാണ്‌.ഒക്ടോബര് 30 ഞാറാഴ്ച വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്റെ ലോഞ്ചിങ്ങ് ഇവന്റ് സംപ്രേഷണം ചെയ്യും. ഒക്ടോബര് 31 മുതൽ തിങ്കൾ – വെള്ളി ദിവസങ്ങളില്‍ രാത്രി 9.30 നു പ്രേക്ഷകർക്ക് മുന്നിൽ എത്തും.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Reality show star singer junior season three launches in asianet

Best of Express