ആശുപത്രിയിൽ മദ്യപിച്ചെത്തി അതിക്രമം നടത്തിയ റിയാലിറ്റി ഷോ താരം മധു അഞ്ചൽ അറസ്റ്റിൽ. കൊല്ലം അഞ്ചലിലെ ആശുപത്രിയിലാണ് സംഭവം. അനവധി കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനാണ് മധു.
മദ്യപിച്ചെത്തിയ മധു രോഗികൾക്കായുള്ള കസേരയിൽ കിടക്കുകയും ആശുപത്രി ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
അതിക്രമം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രശ്നം കനക്കുന്നത്. തുടർന്ന് പൊലീസിനെ ആശുപത്രി അധികൃതർ വിവരമറിയിച്ചു. അഞ്ചൽ പൊലീസെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മധു വഴങ്ങിയില്ല. ബലപ്രയോഗത്തിലൂടെയാണ് മധുവിനെ സ്റ്റേഷനിലെത്തിച്ചത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിനു പൊലീസ് കേസെടുക്കുയും ചെയ്തു. പിന്നീട് അമ്മയ്‌ക്കൊപ്പം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസിലൂടെയാണ് മധു സുപരിചിതനായത്.