മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read more: ഐശ്വര്യറായിയെ ഓർമ്മിപ്പിച്ച് ബിഗ് ബോസ് താരം; സൂര്യ മേനോനെ കുറിച്ച് കൂടുതലറിയാം
ഇപ്പോഴിതാ, വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് രഞ്ജിനി പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ചിത്രങ്ങളിൽ രഞ്ജിനിയ്ക്ക് ഒപ്പം കൂട്ടുകാരൻ ശരത് പുളിമൂടും ഉണ്ട്. “ഇത് ആ ദിവസമായതുകൊണ്ട്, ഇതാ ഞങ്ങൾ,” എന്നാണ് ചിത്രത്തിന് രഞ്ജിനി അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ബി മൈ വാലന്റൈൻ, ലവ് ഈസ് ഇൻ എയർ, പാർട്ണർ ഇൻ ക്രൈം എന്നിങ്ങനെ നിരവധി ഹാഷ് ടാഗുകളും രഞ്ജിനി ചിത്രത്തിന് നൽകിയിട്ടുണ്ട്.
View this post on Instagram
നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.
ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന പരിപാടി അവതരിപ്പിക്കുകയാണ് രഞ്ജിനി ഇപ്പോൾ.
View this post on Instagram
View this post on Instagram
Read more: മണവാട്ടിയായി രഞ്ജിനി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന പരിപാടിയുടെ ആദ്യ പ്രമോ വീഡിയോയിൽ തന്റെ വിവാഹസ്വപ്നങ്ങളെ കുറിച്ചും രഞ്ജിനി മനസ്സു തുറന്നിരുന്നു. “ഉണ്ടോണ്ട് ഇരുന്നപ്പോൾ വിളി വരിക എന്നു പറയുന്നതുപോലെയാണ്. ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നപ്പോൾ എനിക്ക് ഒരു തോന്നൽ. ഇങ്ങനെ ഒന്നുമായാൽ പോരാ. ഫ്രണ്ട്സും സ്റ്റേജ് ഷോയും മാത്രം പോരാ, ജീവിതത്തിൽ മറ്റെന്തോ കൂടിവേണം. എന്താണെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്, രഞ്ജിനി ഹരിദാസ് ജീവിതത്തിൽ ഒരിക്കലും ചിന്തിക്കില്ല എന്നു നിങ്ങൾ കരുതിയ ആ കാര്യം തന്നെ. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാൻ പോവുന്നു.”
Read more: യഥാർത്ഥത്തിൽ ഞാൻ ആഗ്രഹിച്ച വിവാഹം ഇങ്ങനെയായിരുന്നു: ഡോ. രജിത് കുമാർ
‘എന്നു കരുതി പെണ്ണുകാണാൻ നിന്നു കൊടുക്കാനും കാൽ വിരൽ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ല. എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം. ഒരു സ്വയംവരം. ശ്രീരാമൻ സീതയെ കെട്ടിയതുപോലെ, നളൻ ദമയന്തിയെ കൊണ്ടുപോയതു പോലെ… ഒരുപാട് പേരിൽ നിന്നും ഞാൻ എനിക്ക് പറ്റിയ ഒരാളെ സെലക്ട് ചെയ്യും. ജാതിയും മതവും പ്രശ്നമല്ല. കുറച്ചു ദമ്പതികൾ കൂടി എന്റെ ഒപ്പം കാണും, അപ്പോൾ എന്റെ സ്വയംവരം കാണാൻ റെഡി ആയിക്കൊള്ളൂ.’ വീഡിയോയിൽ രഞ്ജിനി പറയുന്നതിങ്ങനെ.
Read more: കുളക്കരയിലൊരു കുലസ്ത്രീ; ചിത്രങ്ങൾ പങ്കുവച്ച് രഞ്ജിനി ഹരിദാസ്