ഞാൻ പ്രണയത്തിലാണ്, വിവാഹിതയാകാൻ പ്ലാനില്ല; വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

കല്യാണം കഴിക്കുക എന്ന ആശയം തനിക്കിപ്പോഴും സ്വീകാര്യമായ ഒന്നല്ലെന്നും തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ലെന്നും രഞ്ജിനി പറയുന്നു

Ranjini Haridas, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas flowers, Ranjini Haridas marriage, Ingane oru baryayum bharthaavum, Indian express malayalam, IE malayalam

മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ തന്റെ കൂട്ടുകാരനെ പരിചയപ്പെടുത്തിക്കൊണ്ട് രഞ്ജിനി പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. “ഇതാ ദിവസമായതുകൊണ്ട്, ഇതാ ഞങ്ങൾ,” എന്നാണ് ചിത്രത്തിന് രഞ്ജിനി അടിക്കുറിപ്പ് നൽകിയത്. ഇപ്പോഴിതാ, തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് രഞ്ജിനി.

Ranjini Haridas, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas flowers, Ranjini Haridas marriage, Ingane oru baryayum bharthaavum, Indian express malayalam, IE malayalam

പതിനാറു വർഷമായി പരിചയമുള്ള ശരത് പുളിമൂട് ആണ് രഞ്ജിനിയുടെ കൂട്ടുകാരൻ. “ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല.”

“ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല.” കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജിനി പറയുന്നു.

Ranjini Haridas, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas flowers, Ranjini Haridas marriage, Ingane oru baryayum bharthaavum, Indian express malayalam, IE malayalam

Ranjini Haridas, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas flowers, Ranjini Haridas marriage, Ingane oru baryayum bharthaavum, Indian express malayalam, IE malayalam

Ranjini Haridas, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas flowers, Ranjini Haridas marriage, Ingane oru baryayum bharthaavum, Indian express malayalam, IE malayalam

കല്യാണം കഴിക്കുക എന്ന ആശയം തനിക്കിപ്പോഴും സ്വീകാര്യമായ ഒന്നല്ലെന്നും അതിന്റെ നിയമവശങ്ങൾ ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു.

“കല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. ഈസിയായി ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമൊക്കെയാണ്. എന്റെ കൂടെ നിന്നാല്‍ മറ്റെയാള്‍ക്കും ഈഗോ അടിക്കും. നാളയെ കുറിച്ച് പറയാന്‍ ഞാൻ ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല.”

Ranjini Haridas, Ranjini Haridas video, Ranjini Haridas photos, Ranjini Haridas age, Ranjini Haridas flowers, Ranjini Haridas marriage, Ingane oru baryayum bharthaavum, Indian express malayalam, IE malayalam

View this post on Instagram

A post shared by Ranjini Haridas (@ranjini_h)

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന പരിപാടി അവതരിപ്പിക്കുകയാണ് രഞ്ജിനി ഇപ്പോൾ.

Read more: മണവാട്ടിയായി രഞ്ജിനി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Ranjini haridas opens up about her relationship with sarath

Next Story
Bigg Boss Malayalam 3: ഫിറോസ് ഖാൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തുടരുന്നു; താക്കീത് നൽകി ബിഗ് ബോസ്Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 02 episode, Bigg Boss malayalam day 16, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com